ഡിഎ കുടിശ്ശിക നാലുമാസത്തിനകം നൽകണം: ഹൈക്കോടതി

കൊച്ചി
: വിരമിച്ച സ്കൂൾ അധ്യാപകർക്ക് പെൻഷനോടൊപ്പം ലഭിക്കേണ്ട ക്ഷാമബത്തയുടെ കുടിശ്ശിക നാലുമാസത്തിനകം നൽകണമെന്ന് ഹൈക്കോടതി. 2026 മാർച്ച് ആറിന് സർക്കാർ പുറപ്പെടുവിച്ച ഉത്തരവിലെ ആനുകൂല്യങ്ങൾ ഹർജിക്കാർക്ക് ലഭ്യമാക്കണമെന്നും ജസ്റ്റിസ് പി ഗോപിനാഥ് ഉത്തരവിട്ടു.
പെൻഷനോടൊപ്പം ക്ഷാമബത്ത അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ടെന്നും പരാതി പരിഹരിച്ചെന്നുമാണ് സർക്കാർ കോടതിയെ അറിയിച്ചത്.
എന്നാൽ ഉത്തരവ് നടപ്പാക്കി ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്നായിരുന്നു അധ്യാപകരുടെ ആവശ്യം.
സർക്കാർ ഉത്തരവിലെ നിർദേശങ്ങൾ നടപ്പാക്കി ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ ബന്ധപ്പെട്ട അധികാരികൾ നടപടി സ്വീകരിക്കണമെന്ന് കോടതി നിർദേശിച്ചു. എറണാകുളം സ്വദേശി വർഗീസ് ജോസഫും മലപ്പുറം സ്വദേശി അബ്ദുൽ ഹമീദും നൽകിയ ഹർജിയാണ് തീർപ്പാക്കിയത്.







0 comments