ad
Deshabhimani

ലോകായുക്ത നിയമ ഭേദ​ഗതി: കോൺ​ഗ്രസിന് തിരിച്ചടി, ചെന്നിത്തലയുടെ ഹർജി തള്ളി ഹെെക്കോടതി

Highcourt.jpg
വെബ് ഡെസ്ക്

Published on Mar 31, 2026, 12:01 PM | 1 min read

കൊച്ചി: ലോകായുക്ത നിയമ ഭേദ​ഗതിക്കെതിരായ ഹർജി ഹെെക്കോടതി തള്ളി. നിയമഭേദ​ഗതി ചോദ്യം ചെയ്ത് രമേശ് ചെന്നിത്തലയാണ് ഹർജി നൽകിയിരുന്നത്. ഇത് ഹെെക്കോടതി തള്ളുകയായിരുന്നു. രണ്ട് മാറ്റങ്ങളാണ് ലോകായുക്ത ഭേദ​ഗതിയിൽ സർക്കാർ പ്രധാനമായും വരുത്തിയത്. ലോകായുക്ത ഉത്തരവ് നടപ്പാക്കണോ വേണ്ടയോ എന്നുള്ള കാര്യത്തില്‍ നിയമസഭക്കോ സ്പീക്കർ‌ക്കോ അന്തിമ തീരുമാനമടുക്കാം എന്നതായിരുന്നു സർ‌ക്കാര്‍ കൊണ്ടുവന്ന നിയമ ഭേദ​ഗതി .ലോകായുക്ത ആക്ടിലെ 14-ാം വകുപ്പാണ് സർക്കാർ ഭേ​ദ​ഗതി ചെയ്തത്. അതാണ് ഹെെെക്കോടതി ശരിവെച്ചത്. ലോകായുക്ത നിയമഭേദ​ഗതിയെ ശക്തമായി വിമർശിച്ചുകൊണ്ട് പ്രതിപക്ഷം രം​ഗത്തുവന്നിരുന്നു. വലിയ തിരിച്ചടിയാണ് പ്രതിപക്ഷത്തിന് ഹെെക്കോടതിയിൽ നിന്നും ഉണ്ടായിരിക്കുന്നത്.


ലോകായുക്തയുടെ നിയമഭേദ​ഗതി​ ജുഡീഷ്യറിക്ക് മേലുള്ള കടന്നുകയറ്റമാണെന്നും ഭരണഘനാ ലംഘനമാണെന്നും കാണിച്ചാണ് ചെന്നിത്തല ഹര്‍ജി നല്‍കിയിരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home