ad
Deshabhimani

സസ്പെൻഷന് പിന്നാലെ തിരുത്ത്; സുഗതന് ലീവ് അനുവദിച്ചുള്ള ഓർഡർ തിരുത്തി തദ്ദേശവകുപ്പ്

sugathan.
വെബ് ഡെസ്ക്

Published on Aug 05, 2026, 06:54 AM | 1 min read

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ കാപ്പ കേസ് പ്രതിയായ ബിജെപി കൗൺസിലർ ആർ സുഗതന് ലീവ് അനുവദിച്ചുള്ള ഓർഡർ തിരുത്തി തദ്ദേശവകുപ്പ്. തദ്ദേശ സ്വയംഭരണ വകുപ്പ് അണ്ടർ സെക്രട്ടറി സസ്‌പെൻഡ് ചെയ്തതിനു പിന്നാലെയാണ് നടപടി.


തുടർച്ചയായി മൂന്ന് കൗൺസിലിൽ പങ്കെടുക്കാത്ത കൗൺസിലർ സുഗതൻ കൗൺസിലിൽ നിന്ന് പുറത്താക്കണം എന്ന പ്രതിപക്ഷ ആരോപണം ശക്തമായിരുന്ന സാഹചര്യത്തിലാണ് 6 മാസത്തെ ഇളവും അവധിയും അനുവദിച്ചുള്ള തദ്ദേശവകുപ്പിന്റെ ഉത്തരവ് പുറത്തുവന്നത്.


ഇത് തദ്ദേശമന്ത്രിയുടെ അറിവോടെയല്ല എന്നായിരുന്നു മന്ത്രി കെ എം ഷാജിയുടെ വാദം. ഇതിനെത്തുടർന്നാണ് അണ്ടർ സെക്രട്ടറിയെ സസ്‌പെൻഡ് ചെയ്തത്. ഉത്തരവിലെ അവധി അനുവദിക്കാമെന്ന് ഭാഗമാണ് തിരുത്തിയത്. വകുപ്പിന്റെയും മന്ത്രിയുടെയും നിർദേശം മറികടന്നാണ് അണ്ടർ സെക്രട്ടറി ഉത്തരവ് പുറത്തിറക്കിയത് എന്നാണ് തദ്ദേശവകുപ്പിന്റെ വാദം.


കാപ്പ കേസിൽ തടവിൽ കഴിയുന്ന പ്രതിക്ക് നിയമപ്രകാരം ഇത്തരം യാതൊരു ഇളവിനും അർഹതയില്ല. എന്നാൽ സുഗതൻ അവധിക്ക് അപേക്ഷിക്കാതെ തന്നെ കഴിഞ്ഞ മൂന്ന് കൗൺസിലിൽ പങ്കെടുത്തിട്ടില്ല.


കാപ്പ പോലെ ഗുരുതരമായ കുറ്റങ്ങൾ ചുമത്തി ജയിലിൽ കഴിയുന്ന പ്രതിയെ കൗൺസിലിൽ ഇന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭയിൽ പ്രതിഷേധം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ലീവ് അനുവദിച്ചുള്ള തദ്ദേശവകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home