വികസനക്കുതിപ്പിൽ തദ്ദേശം

kudumbasree , navakeralam.
വെബ് ഡെസ്ക്

Published on May 24, 2025, 08:13 AM | 1 min read

തിരുവനന്തപുരം : നവകേരള സൃഷ്‌ടിക്കായുള്ള സർക്കാറിന്റെ പ്രവർത്തനങ്ങളിൽ ഫലപ്രദമായ ഇടപെടലുകളുമായി തദ്ദേശസ്ഥാപനങ്ങൾ. മാലിന്യമുക്തകേരളം പരിപാടി വിജയകരമാക്കി. 1304 തദ്ദേശസ്ഥാപനങ്ങളിൽ വാതിൽപ്പടി പാഴ്‌ വസ്തു ശേഖരണത്തിന് ഹരിതകർമസേന രൂപീകരിച്ചു. ദ്രവമാലിന്യ സംസ്കരണത്തിന്റെ ഭാഗമായി ആശുപത്രികൾ, മാർക്കറ്റുകൾ, ഹോസ്റ്റലുകൾ, ഓഡിറ്റോറിയം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങി പൊതുവിടങ്ങളിലെല്ലാം വികേന്ദ്രീകൃത പദ്ധതികൾക്ക് തുടക്കമിട്ടു. പഞ്ചായത്തുകളിൽ സിറ്റിസൺ ഫെസിലിറ്റേഷൻ സെന്റർ ആരംഭിച്ചു. വാതിൽപ്പടി സേവനം നടപ്പാക്കി. മൃഗാശുപത്രികളിലും എച്ച്എംസി രൂപീകരിച്ചു.

പഞ്ചായത്തുകളിൽ പൗരാവകാശരേഖ പ്രസിദ്ധീകരിച്ചു. ഇ സേവനങ്ങൾ നഗരങ്ങളിലെ കെ സ്മാർട്ട് വഴി ലഭ്യമാക്കി. സേവനങ്ങൾ ഓൺലൈനിൽ ലഭ്യമാക്കാൻ കെ സ്മാർട്ട് വികസിപ്പിച്ചു. 13.36 ലക്ഷം വ്യക്തികളും 18,469 സ്ഥാപനങ്ങളും രജിസ്‌റ്റർ ചെയ്‌തു. ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിൽ സമഗ്ര നീർത്തട പ്ലാൻ തയ്യാറാക്കി. പ്രകൃതിദുരന്തങ്ങൾ മുൻകൂട്ടികണ്ടുള്ള വികസനപ്രവൃത്തികൾ ആസൂത്രണംചെയ്യാൻ മാസ്റ്റർപ്ലാൻ തയ്യാറാക്കി. 354 പഞ്ചായത്തിൽ ജലബജറ്റ്, 230 പഞ്ചായത്തിൽ ഉരുൾപൊട്ടൽ സാധ്യതകൾ ലഘൂകരിക്കാനായി മാപ്പത്തോൺ പദ്ധതികൾ നടപ്പാക്കി. 3661 പച്ചതുരുത്തുകൾ സ്ഥാപിച്ചു. 42780.47 കി.മീ നീർച്ചാലുകളും 3866 കുളങ്ങളും പുനരുജ്ജീവിപ്പിച്ചു. 5689 കുളങ്ങൾ നിർമിച്ചു. 1133 ഹരിതസമിതി വാർഡുകൾ സ്ഥാപിച്ചു.

13 പഞ്ചായത്തുകളെ തരിശുരഹിതമായി പ്രഖ്യാപിച്ചു. 534 ഹയർ സെക്കൻഡറി സ്കൂളുകളിൽ ജല ഗുണനിലവാരനിർണയ ലാബുകൾ സ്ഥാപിക്കാൻ ഭരണാനുമതിയായി. ടേക്ക് എ ബ്രേക്ക് പദ്ധതി ആവിഷ്കരിച്ചു. അയൽക്കൂട്ടങ്ങളെയും റെസിഡൻസ്‌ അസോസിയേഷനുകളെയും ഗ്രാമസഭകളുമായി ബന്ധപ്പെടുത്തി ഗ്രാമസഭകളിലെ ജനപങ്കാളിത്തം വർധിപ്പിച്ചു. ഗ്രാമസഭാ പോർട്ടൽ വികസിപ്പിച്ചു. സേവനാവകാശനിയമം പരിഷ്‌കാരം അന്തിമഘട്ടത്തിലാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Home