print edition തദ്ദേശ അധ്യക്ഷസംവരണം ഇന്നറിയാം

vote local body
avatar
സ്വന്തം ലേഖകൻ

Published on Nov 05, 2025, 12:24 AM | 1 min read

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷ സംവരണം ബുധനാഴ്‌ച പ്രഖ്യാപിച്ചേക്കും. ഇതിനുള്ള നടപടികൾ തെരഞ്ഞെടുപ്പ്‌ കമീഷൻ പൂർത്തിയാക്കി. കഴിഞ്ഞ തവണ സംവരണം വന്നത് ഒഴികെയുള്ളവ വനിതാ പൊതുവിഭാഗം സംവരണത്തിൽ ഉൾപ്പെടുത്തും. എന്നാൽ, പട്ടികജാതി വനിത, പട്ടികവർഗ വനിത, പട്ടികജാതി ജനറൽ, പട്ടികവർഗ ജനറൽ എന്നിവയ്ക്കു ജനസംഖ്യാ ആനുപാതികമായാണ്‌ സംവരണം നിശ്ചയിക്കുക.

1995 മുതലുള്ള സംവരണം ഇതിനായി പരിശോധിക്കും. തുടർച്ചയായി രണ്ടു തവണ സംവരണം വന്നവയെ ഒഴിവാക്കും. ബാക്കിയുള്ളവയിൽ സംവരണ വിഭാഗത്തിന്റെ ജനസംഖ്യ പ്രകാരം സംവരണം നിശ്‌ചയിക്കും. ഇങ്ങനെ തെരഞ്ഞെടുക്കുമ്പോൾ കൂടുതൽ കാലം സംവരണം വന്ന തദ്ദേശസ്ഥാപനങ്ങൾ ഉണ്ടെങ്കിൽ അവ ഒഴിവാക്കി സംവരണ വിഭാഗത്തിന്റെ ജനസംഖ്യയിൽ രണ്ടാം സ്ഥാനം വരുന്നവ തെരഞ്ഞെടുക്കും. പഞ്ചായത്തുകളിലും ബ്ലോക്ക്‌ പഞ്ചായത്തിലും സംവരണസ്ഥാനങ്ങളുടെ റൊട്ടേഷൻ നിശ്‌ചയിക്കുക ജില്ലാ അടിസ്ഥാനത്തിലാണ്‌.

കോർപറേഷൻ, നഗരസഭ, ജില്ലാ പഞ്ചായത്ത്‌ എന്നിവയിൽ സംസ്ഥാനതലത്തിലാണ്‌ റൊട്ടേഷൻ.

വോട്ടർപട്ടികയിൽ പേര്‌ ചേർക്കാനുള്ള അവസരം ബുധനാഴ്‌ച അവസാനിക്കും. തെരഞ്ഞെടുപ്പിന്‌ മുന്നേയുള്ള അവസാന അവസരമാണ്‌ ഇത്‌. ഒക്ടോബർ 25ന്‌ പ്രസിദ്ധീകരിച്ച അന്തിമവോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്ത അർഹരായവർക്കാണ്‌ അവസരം. അനർഹരെ ഒഴിവാക്കുന്നതിനും തെറ്റ്‌ തിരുത്തുന്നതിനും വാർഡ്‌മാറ്റത്തിനും അപേക്ഷ നൽകാം. പ്രവാസികൾക്കും അപേക്ഷിക്കാവുന്നതാണ്‌. വെബ്‌സൈറ്റ്: https://sec.kerala.gov.in




deshabhimani section

Related News

View More
0 comments
Sort by

Home