print edition തദ്ദേശ തെരഞ്ഞെടുപ്പ്: 33,757 പോളിങ് ബൂത്ത്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് സജ്ജമാകുന്നത് 33,757 പോളിങ് ബൂത്തുകൾ. അവസാനം നടന്ന വോട്ടർപ്പട്ടിക പുതുക്കലിന് മുന്നോടിയായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ പ്രസിദ്ധീകരിച്ച കരട് പട്ടികയിലെ 2,83,12,463 വോട്ടർമാരെ അവലംബിച്ചാണ് ബൂത്തുകൾ നിശ്ചയിച്ചത്. വോട്ടർപ്പട്ടികയിൽ പേരുചേർക്കാൻ 4,62,877 പുതിയ അപേക്ഷ കൂടി ലഭിച്ചു. 1,96,669 അപേക്ഷ പേര് ഒഴിവാക്കാനും ലഭിച്ചു. അന്തിമ വോട്ടർപ്പട്ടിക 25ന്. ഒന്നര ലക്ഷത്തോളം പേർ പുതുതായി ഇടം പിടിക്കും. ഇതനുസരിച്ച് ബൂത്തുകൾ വീണ്ടും പുനഃക്രമീകരിച്ചേക്കാം. പഞ്ചായത്തുകളിൽ 1,200 വോട്ടർമാർക്ക് ഒരു പോളിങ് ബൂത്ത്, മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും 1,500 വോട്ടർമാർക്ക് ഒരു പോളിങ് ബൂത്ത് എന്നിങ്ങയാണ് ക്രമീകരണം.









0 comments