ad
Deshabhimani

print edition തദ്ദേശഫണ്ട്‌ വെട്ടിക്കുറയ്‌ക്കൽ; എൽഡിഎഫ്‌ പ്രക്ഷോഭത്തിന്‌ 
നാളെ തുടക്കം

lsgd
വെബ് ഡെസ്ക്

Published on Jul 29, 2026, 12:12 AM | 1 min read

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട്‌ വെട്ടിക്കുറച്ച്‌ വികസനപ്രവർത്തനം സ്‌തംഭിപ്പിക്കുന്ന സർക്കാർ നിലപാടിനെതിരെ എൽഡിഎഫ്‌ പ്രക്ഷോഭത്തിന്‌. കോർപറേഷൻ, നഗരസഭാ കൗൺസിലർമാർ വ്യാഴാഴ്‌ച സെക്രട്ടറിയറ്റ്‌ മാർച്ച്‌ നടത്തും.


പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്ന് രാവിലെ 10ന്‌ മാർച്ച്‌ തുടങ്ങും. പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. ആഗസ്‌ത്‌ ഒന്ന്‌, മൂന്ന്‌ തീയതികളിൽ തദ്ദേശസ്ഥാപനങ്ങളിലേക്കും മാർച്ച്‌ നടത്തും.


എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ 17,901 കോടിയാണ്‌ തദ്ദേശസ്ഥാപനങ്ങൾക്ക്‌ പ്ലാൻ ഫണ്ടായി വകയിരുത്തിയത്‌. യുഡിഎഫ്‌ സർക്കാർ 16,369 കോടിയും. 1,534 കോടിയുടെ കുറവുണ്ടായി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അവസാനഗഡുവായി 2150 കോടി നൽകാനുണ്ട്‌.


ഇ‍ൗ വർഷത്തെ ആദ്യഗഡു 3,396 കോടിയാണ്‌. മെയിന്റനൻസ്‌ ഗ്രാന്റ്‌ 1,400 കോടിയും. ഇത്രയും പണം ലഭിച്ചാലേ തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി നിർവഹണം മുന്നോട്ടുപോകൂ. ഇ‍ൗ സാഹചര്യത്തിലാണ്‌ എൽഡിഎഫ്‌ പ്രക്ഷോഭം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home