print edition നാടിനായി ബൂത്തിലേക്ക്

വികസനത്തിലും ക്ഷേമത്തിലും പുതുചരിത്രം രചിക്കുന്ന കേരളത്തിൽ ആത്മവിശ്വാസത്തോടെയാണ് എൽഡിഎഫ് തെരഞ്ഞെടുപ്പിലേക്കിറങ്ങുന്നത്. 9 വർഷത്തെ എൽഡിഎഫ് ഭരണത്തിൽ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകിയത് 88,180 കോടിയാണ്. 2011–16ലെ യുഡിഎഫ് സർക്കാർ നൽകിയത് 31,845 കോടി മാത്രം.
തിരുവനന്തപുരം
കേരളത്തിലെ പ്രാദേശിക സർക്കാരുകളെ തെരഞ്ഞെടുക്കാനുള്ള ജനവിധിക്ക് കൗണ്ട്ഡൗൺ തുടങ്ങി. 29ാം ദിവസം ഏഴുജില്ലകളിലെ വോട്ടർമാർ ബൂത്തിലെത്തും. 31ാം ദിവസം ബാക്കി ജില്ലകളിലുള്ളവരും.
പ്രളയവും കോവിഡും നിപയും പ്രകൃതിദുരന്തങ്ങളും തുടരെ വന്നപ്പോഴും ജനങ്ങളെ ചേർത്തുനിർത്തിയ സർക്കാരിനോടുള്ള ആഭിമുഖ്യം കൂടുതൽ പ്രകടമായ തെരഞ്ഞെടുപ്പായിരുന്നു 2020ലേത്. പകരം മറ്റൊന്നില്ല എന്ന് ജനങ്ങൾ തീരുമാനിച്ചപ്പോൾ യുഡിഎഫിന്റെ കോട്ടകളെ തകർത്ത് 14ൽ 11 ജില്ലാപഞ്ചായത്തും എൽഡിഎഫിനൊപ്പം നിന്നു. വയനാട് തുല്യനിലയാണ്. ആറിൽ അഞ്ച് കോർപറേഷനുകൾ, 87ൽ 44 മുനിസിപ്പാലിറ്റികൾ, 152ൽ 113 ബ്ലോക്ക് പഞ്ചായത്തുകൾ, 941ൽ 582 പഞ്ചായത്തുകൾ എന്നിവയും എൽഡിഎഫിനെ അധികാരമേൽപ്പിച്ചു. നിലവിലുള്ള ചിത്രം ഇതാണ്.
എൽഡിഎഫ് ഭരണകാലത്താണ് തദ്ദേശസ്ഥാപനങ്ങൾക്ക് ഏറ്റവും പരിഗണനകിട്ടുന്നത്. ഒമ്പതുവർഷത്തെ എൽഡിഎഫ് ഭരണത്തിൽ തദ്ദേശസ്ഥാപനങ്ങൾക്ക് സർക്കാർ നൽകിയത് 88,180.16 കോടി രൂപയാണ്. 2011–16ലെ യുഡിഎഫ് സർക്കാർ നൽകിയത് 31,845.71 കോടി മാത്രം. എൽഡിഎഫ് സർക്കാരുകളുടെ ചിറകിലേറിയാണ് പ്രാദേശികമായി വലിയ വികസനമുന്നേറ്റമുണ്ടായത്. വികസനത്തിലും ക്ഷേമത്തിലും പുതുചരിത്രം രചിക്കുന്ന കേരളത്തിൽ ആത്മവിശ്വാസത്തോടെയാണ് എൽഡിഎഫ് തെരഞ്ഞെടുപ്പിലേക്കിറങ്ങുന്നത്.
ജനകീയാസൂത്രണം ; ലോകം വാഴ്ത്തിയ കേരള മോഡൽ
ജനാധിപത്യ വികേന്ദ്രീകരണത്തിലൂടെയുള്ള വികസനത്തിൽ ലോകശ്രദ്ധ നേടിയ ജനകീയാസൂത്രണം ആവിഷ്‌കരിച്ചത് എൽഡിഎഫ് സർക്കാരാണ്. തദ്ദേശ സ്ഥാപനങ്ങൾക്ക് വികസനപദ്ധതികൾ ജനകീയ പങ്കാളിത്തത്തോടെ ആസൂത്രണം ചെയ്യാനും നടപ്പാക്കാനും അധികാരം നൽകുന്ന പദ്ധതി 1996 ആഗസ്‌ത് 17ന് മുഖ്യമന്ത്രി ഇ കെ നായനാരാണ് ഉദ്‌ഘാടനം ചെയ്തത്. മാർഗനിർദേശം നൽകിയത് ഇ എം എസ് ചെയർമാനായ സമിതി. സംസ്ഥാന ബജറ്റിന്റെ 35 മുതല്‍ 40 ശതമാനംവരെ തദ്ദേശ സ്ഥാപനങ്ങൾക്കായി മാറ്റിവച്ചു.
1996-2001, 2006–2011 എൽഡിഎഫ് സർക്കാരുകളുടെ ജനകീയാസൂത്രണംവഴിയുള്ള നേട്ടങ്ങൾ ദേശീയ–അന്തർദേശീയ പ്രശംസനേടി.
2009–--10ൽ കേന്ദ്രസർക്കാരിന്റെ പുരസ്‌കാരം നേടി. ഇതിനിടെ 2001ല്‍ അധികാരത്തില്‍വന്ന യുഡിഎഫ് ‘കേരളാ ഡെവലപ്മെന്റ് പ്ലാന്‍' കൊണ്ടുവന്ന് ജനകീയാസൂത്രണ പദ്ധതിയെ അട്ടിമറിക്കാൻ ശ്രമിച്ചു. എന്നാൽ ജനകീയ പിന്തുണയിൽ പദ്ധതി വെല്ലുവിളികളെ അതിജീവിച്ചു മുന്നേറി. ശ്രീലങ്ക, ബംഗ്ലാദേശ്, റഷ്യ, ദക്ഷിണാഫ്രിക്ക, ബ്രസീൽ തുടങ്ങി നിരവധി രാജ്യങ്ങൾ ജനകീയാസൂത്രണത്തെക്കുറിച്ച് പഠിക്കാൻ കേരളത്തിലെത്തി.
വികസനത്തിന് പുതുവഴി
1993–94ല്‍ കേരളത്തിൽ ഗ്രാമ–നഗര ദാരിദ്ര്യ അനുപാതം യഥാക്രമം 25.76, 24.59 ശതമാനമായിരുന്നു. 2011-12ല്‍ ഇത് 7.30 ശതമാനവും 5.30 ശതമാനവുമായി കുറഞ്ഞു. പൊതുജനാരോഗ്യ സംവിധാനം കുതിച്ചു. ശിശുമരണനിരക്ക് കുറഞ്ഞു. പ്രതിരോധ കുത്തിവയ്പ് നിരക്ക് 100 ശതമാനത്തിലെത്തി. എല്ലാവർക്കും വീടായിത്തുടങ്ങി. വീടുകളിൽ വൈദ്യുതിയെത്തി. സ്കൂളുകൾ, അങ്കണവാടികൾ ഗ്രന്ഥശാലകൾ എന്നിവയ്ക്ക് കെട്ടിടങ്ങളും പശ്ചാത്തല സൗകര്യങ്ങളുമൊരുങ്ങി. ചെറുകിട ജലവിതരണ പദ്ധതികൾ നടപ്പാക്കി. ഗ്രാമീണ റോഡുകളും പാലങ്ങളും തിളങ്ങി. കേരളത്തിന്റെ സമഗ്ര വികസനത്തിനുള്ള പുതുവഴിയായി ജനകീയാസൂത്രണം.
ഒറ്റയ്ക്കൊരു മട്ടന്നൂർ
1990ൽ മട്ടന്നൂർ പഞ്ചായത്തിനെ അന്നത്തെ എൽഡിഎഫ് സർക്കാർ നഗരസഭയാക്കിയ തീരുമാനം തുടർന്നുവന്ന യുഡിഎഫ് സർക്കാർ റദ്ദാക്കിയത് നിയമക്കുരുക്കിന് വഴിവച്ചു. 1996ൽ നായനാർ സർക്കാർ മട്ടന്നൂരിന് നഗരസഭാപദവി വീണ്ടെടുത്തു നൽകി. 1997 സെപ്തംബറിലായിരുന്നു മട്ടന്നൂർ നഗരസഭയിലെ ആദ്യ തെരഞ്ഞെടുപ്പ്. അഞ്ചുവർഷം കാലാവധി പൂത്തിയാക്കുന്ന മുറയ്ക്ക് മട്ടന്നൂരിൽ മാത്രമായി തെരഞ്ഞെടുപ്പ് നടത്തുകയാണ്. 2027 സെപ്തംബർ പത്തുവരെ നിലവിലെ ഭരണസമിതിക്ക് കാലാവധിയുണ്ട്.

തദ്ദേശ സ്ഥാപനങ്ങളിലെ നിലവിലെ കക്ഷിനില
തിരുവനന്തപുരം
ജില്ലാപഞ്ചായത്ത്
ആകെ ഡിവിഷൻ: 26
എൽഡിഎഫ്: 21, യുഡിഎഫ്: 5
കോർപറേഷൻ
ആകെ വാർഡ്: 100
എൽഡിഎഫ്: 53, യുഡിഎഫ്: 10, ബിജെപി: 34, സ്വതന്ത്രർ: 3
നഗരസഭകൾ (4)
എൽഡിഎഫ്: 4
ബ്ലോക്ക് പഞ്ചായത്തുകൾ (11)
എൽഡിഎഫ്: 10, യുഡിഎഫ്: 1
ഗ്രാമപഞ്ചായത്തുകൾ (73)
എൽഡിഎഫ്: 52, യുഡിഎഫ്: 19, ബിജെപി: 1, ബിജെപി + കോൺഗ്രസ്: 1
കൊല്ലം
ജില്ലാപഞ്ചായത്ത്
ആകെ ഡിവിഷന്‍: 26
എല്‍ഡിഎഫ്: 23, യുഡിഎഫ്: 3
കോർപറേഷൻ
ആകെ വാര്‍ഡ്: 55
എല്‍ഡിഎഫ്: 36, യുഡിഎഫ്: 12, ബിജെപി: 6, എസ്ഡിപിഐ: 1
നഗരസഭകൾ (4)
എല്‍ഡിഎഫ്: 3, പരവൂര്‍– നറുക്കെടുപ്പിലൂടെ ചെയർപേഴ്സൺ യുഡിഎഫ്
ബ്ലോക്ക് പഞ്ചായത്തുകൾ (11)
എൽഡിഎഫ്: 11
ഗ്രാമപഞ്ചായത്തുകൾ (68)
എല്‍ഡിഎഫ്: 44, യുഡിഎഫ്: 22, യുഡിഎഫ് + ബിജെപി: 2
പത്തനംതിട്ട
ജില്ലാപഞ്ചായത്ത്
ആകെ ഡിവിഷൻ: 16
എൽഡിഎഫ്: 12, യുഡിഎഫ്: 4
നഗരസഭകൾ (4)
എൽഡിഎഫ്: 2, യുഡിഎഫ്: 1, ബിജെപി: 1
ബ്ലോക്ക് പഞ്ചായത്തുകൾ (8)
എൽഡിഎഫ്: 7, യുഡിഎഫ്: 1
ഗ്രാമപഞ്ചായത്തുകൾ (53)
എൽഡിഎഫ്: 33, യുഡിഎഫ്: 16, ബിജെപി: 4
കോട്ടയം
ജില്ലാപഞ്ചായത്ത്
ആകെ ഡിവിഷൻ: 22
എൽഡിഎഫ്: 14, യുഡിഎഫ്: 7, മറ്റുള്ളവർ: 1
നഗരസഭകൾ (6)
എൽഡിഎഫ്: 2, യുഡിഎഫ്: 4
ബ്ലോക്ക് പഞ്ചായത്തുകൾ (11)
എൽഡിഎഫ്: 10, യുഡിഎഫ്: 1
ഗ്രാമപഞ്ചായത്തുകൾ (71)
എൽഡിഎഫ്: 48, യുഡിഎഫ്: 20, ബിജെപി: 3
ആലപ്പുഴ
ജില്ലാപഞ്ചായത്ത്
ആകെ ഡിവിഷൻ: 23
എൽഡിഎഫ്: 21, യുഡിഎഫ്: 2
നഗരസഭകൾ (6)
എൽഡിഎഫ്: 3, യുഡിഎഫ്: 3
ബ്ലോക്ക് പഞ്ചായത്തുകൾ (12)
എൽഡിഎഫ്: 11, യുഡിഎഫ്: 1 (നറുക്കെടുപ്പിലൂടെ)
ഗ്രാമപഞ്ചായത്തുകൾ (72)
എൽഡിഎഫ്: 56, യുഡിഎഫ്: 16
ഇടുക്കി
ജില്ലാപഞ്ചായത്ത്
ആകെ ഡിവിഷൻ: -16
എൽഡിഎഫ്: 10, യുഡിഎഫ്: 6
നഗരസഭകൾ (2)
യുഡിഎഫ്: 2
ബ്ലോക്ക് പഞ്ചായത്തുകൾ (8)
എൽഡിഎഫ്: 4, യുഡിഎഫ്: 4
ഗ്രാമപഞ്ചായത്തുകൾ (52)
എൽഡിഎഫ്: 30, യുഡിഎഫ്: 21
ബിജെപി– 1
എറണാകുളം
ജില്ലാപഞ്ചായത്ത്
ആകെ ഡിവിഷൻ: 27
എൽഡിഎഫ്: 9, യുഡിഎഫ്: 16, മറ്റുള്ളവർ: 2
കോർപറേഷൻ
ആകെ വാർഡ്: 74
എൽഡിഎഫ്: 37, യുഡിഎഫ്: 32, ബിജെപി: 5
നഗരസഭകൾ (13)
എൽഡിഎഫ്: 5, യുഡിഎഫ്: 8
ബ്ലോക്ക് പഞ്ചായത്തുകൾ (14)
എൽഡിഎഫ്: 7, യുഡിഎഫ്: 6, മറ്റുള്ളവർ: 1
ഗ്രാമപഞ്ചായത്തുകൾ (82)
എൽഡിഎഫ്: 35, യുഡിഎഫ്: 43, മറ്റുള്ളവർ: 4
തൃശൂർ
ജില്ലാപഞ്ചായത്ത്
ആകെ ഡിവിഷൻ: 29
എൽഡിഎഫ്: 24, യുഡിഎഫ്: 5
കോർപറേഷൻ
ആകെ വാർഡ്: 55
എൽഡിഎഫ്: 25, യുഡിഎഫ്: 24, ബിജെപി: 6
നഗരസഭകൾ (7)
എൽഡിഎഫ്: 5, യുഡിഎഫ്: 2
ബ്ലോക്ക് പഞ്ചായത്തുകൾ (16)
എൽഡിഎഫ്: 13, യുഡിഎഫ്: 3
ഗ്രാമപഞ്ചായത്തുകൾ (86)
എൽഡിഎഫ്: 69, യുഡിഎഫ്: 16, ബിജെപി: 1
പാലക്കാട്
ജില്ലാ പഞ്ചായത്ത്
ആകെ ഡിവിഷൻ: 30
എൽഡിഎഫ് 27, യുഡിഎഫ് 3
നഗരസഭകൾ (7)
എൽഡിഎഫ്: 5, യുഡിഎഫ്: 1, ബിജെപി: 1
ബ്ലോക്ക് പഞ്ചായത്തുകൾ(13)
എൽഡിഎഫ്: 11, യുഡിഎഫ്: 2
ഗ്രാമപഞ്ചായത്തുകൾ(88)
എൽഡിഎഫ്: 65, യുഡിഎഫ്: 22, ആർക്കും ഭൂരിപക്ഷമില്ലാത്തത്: 1
മലപ്പുറം
ജില്ലാപഞ്ചായത്ത്
ആകെ ഡിവിഷൻ: 32
എൽഡിഎഫ്: 5, യുഡിഎഫ്: 27
നഗരസഭകൾ (12)
എൽഡിഎഫ്: 3, യുഡിഎഫ്: 9
ബ്ലോക്ക് പഞ്ചായത്തുകൾ (15)
എൽഡിഎഫ്: 3, യുഡിഎഫ്: 12
ഗ്രാമപഞ്ചായത്തുകൾ (94)
എൽഡിഎഫ്: 24, യുഡിഎഫ്: 70
കോഴിക്കോട്
ജില്ലാപഞ്ചായത്ത്
ആകെ ഡിവിഷൻ: 27
എൽഡിഎഫ്: 18, യുഡിഎഫ്: 9
കോർപറേഷൻ എൽഡിഎഫ്
ആകെ വാർഡ്: 75
എൽഡിഎഫ്: 50, യുഡിഎഫ്: 18, ബിജെപി: 7
നഗരസഭകൾ (7)
എൽഡിഎഫ്: 3, യുഡിഎഫ്: 4
ബ്ലോക്ക് പഞ്ചായത്തുകൾ (12)
എൽഡിഎഫ്: 10, യുഡിഎഫ്: 2
ഗ്രാമപഞ്ചായത്തുകൾ (70)
എൽഡിഎഫ്: 43, യുഡിഎഫ്: 27
വയനാട്
ജില്ലാപഞ്ചായത്ത്
ആകെ ഡിവിഷൻ: 16
എൽഡിഎഫ്: 8, യുഡിഎഫ്: 8
നഗരസഭകൾ (3)
എൽഡിഎഫ്: 1, യുഡിഎഫ്: 2
ബ്ലോക്ക് പഞ്ചായത്തുകൾ (4)
എൽഡിഎഫ്: 2, യുഡിഎഫ്: 2
ഗ്രാമപഞ്ചായത്തുകൾ (23)
എൽഡിഎഫ്: 7, യുഡിഎഫ്: 16
കണ്ണൂർ
ജില്ലാപഞ്ചായത്ത്
ആകെ ഡിവിഷൻ: 24
എൽഡിഎഫ്: 17, യുഡിഎഫ്: 7
കോർപറേഷൻ
ആകെ വാർഡ്: 55
എൽഡിഎഫ്: 19, യുഡിഎഫ്: 35, ബിജെപി: 1
നഗരസഭകൾ (9)
എൽഡിഎഫ്: 6, യുഡിഎഫ്: 3
ബ്ലോക്ക് പഞ്ചായത്തുകൾ (11)
എൽഡിഎഫ്: 10, യുഡിഎഫ്: 1
ഗ്രാമപഞ്ചായത്തുകൾ (71)
എൽഡിഎഫ്: 57, യുഡിഎഫ്: 14
കാസർകോട്
ജില്ലാപഞ്ചായത്ത്
ആകെ ഡിവിഷൻ: 17
എൽഡിഎഫ്: 8, യുഡിഎഫ്: 7, ബിജെപി: 2
നഗരസഭകൾ (3)
എൽഡിഎഫ്: 2, യുഡിഎഫ്: 1
ബ്ലോക്ക് പഞ്ചായത്തുകൾ (6)
എൽഡിഎഫ്: 4, യുഡിഎഫ്: 2
ഗ്രാമപഞ്ചായത്തുകൾ (38)
എൽഡിഎഫ്: 19, യുഡിഎഫ്: 15, ബിജെപി: 3, ആർക്കും ഭൂരിപക്ഷമില്ലാത്തത്: 1












0 comments