print edition സുകുമാരക്കുറുപ്പിനെത്തേടി വീണ്ടും ക്രൈംബ്രാഞ്ച്; റിട്ട. നഴ്‌സിൽനിന്ന് മൊഴിയെടുത്തു

സുകുമാരക്കുറുപ്പ്
തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ കണ്ടെത്താൻ വീണ്ടും അന്വേഷണവുമായി ക്രൈം ബ്രാഞ്ച്. 42 വര്‍ഷംമുന്പ്, ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ചാക്കോ എന്നയാളെ കൊലപ്പെടുത്തിയ സുകുമാരക്കുറുപ്പിന്റെ തിരോധാനക്കേസിൽ റിട്ട. നഴ്‌സിൽനിന്ന് മൊഴിയെടുത്തു. കുറുപ്പിനെ കണ്ടുവെന്ന് പറഞ്ഞ ഹരിപ്പാട് കാർത്തിക പള്ളി സ്വദേശി രത്നമ്മയുടെ മൊഴിയാണ് അന്വേഷകസംഘം രേഖപ്പെടുത്തിയത്.
എൺപതുകളിൽ കൊൽക്കത്തയിൽ നഴ്‌സായിരുന്ന രത്നമ്മ അവിടെവച്ച് കുറുപ്പിനെ കണ്ടുവെന്ന് പൊലീസിന് കത്തയച്ചിരുന്നു. സർവീസിൽനിന്ന് വിരമിച്ച് നാട്ടിലെത്തിയതറിഞ്ഞാണ് ക്രൈംബ്രാഞ്ച് ഇവരെ സമീപ്പിച്ചത്. ‘ആശുപത്രിയിൽവച്ച് ഒരു തവണ കണ്ടു.
അക്കാലത്ത് പത്രങ്ങളിലൊക്കെ വാർത്തയും പടവും വന്നതിനാൽ സംശയം തോന്നി "സുകുമാര ക്കുറുപ്പാണോ' എന്ന് ചോദിച്ചു. "ആ' എന്ന് മറുപടിയും പറഞ്ഞു. പിന്നീട് കണ്ടിട്ടില്ല’ എന്ന് രത്നമ്മ മൊഴി നൽകി.
ഇവരിൽനിന്ന് കാര്യമായ വിവരം ലഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് ഐജി അജിതാ ബീഗം പറഞ്ഞു. ചാക്കോയെ കൊന്ന് കാറിലിട്ട് കത്തിച്ച് സുകുമാരക്കുറുപ്പ് രക്ഷപ്പെടുകയായിരുന്നു.











0 comments