തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു എന്ന പേരിൽ വ്യാജപ്രചാരണം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശം വ്യാജം. നിലവിൽ പുതിയ തദ്ദേശ തെരഞ്ഞെടുപ്പിന്റെ തീയതി സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല. ഒരു മാധ്യമസ്ഥാപനത്തിന്റെ പേരിലുള്ള പഴയ വാർത്താ കാർഡ് ഉപയോഗിച്ചാണ് വ്യാജപ്രചാരണം. കാർഡും വിവരവും 2020ലേതാണെന്ന് സ്ഥാപനത്തിന്റെ അധികൃതർ തന്നെ രംഗത്തെത്തി.
വ്യാപകമായി പ്രചരിക്കുന്ന പോസ്റ്റ് 2020 നവംബർ 6-ലെ വാർത്താ കാർഡാണ്. അന്ന് തെരഞ്ഞെടുപ്പ് നടന്ന യഥാർത്ഥ തീയതികളാണ് ഈ കാർഡിൽ നൽകിയിട്ടുള്ളത്. വിവിധ ജില്ലകളിലായി മൂന്ന് ഘട്ടങ്ങളിലായി ഡിസംബർ 8, 10, 14 തീയതികളിൽ വോട്ടെടുപ്പ് നടക്കുമെന്ന വിവരമാണ് പ്രചരിക്കുന്ന കാർഡിലുള്ളത്. ഇത് 2020-ലെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ സമയക്രമമായിരുന്നു.









0 comments