കൊച്ചിയും തൃശൂരും കണ്ണൂരും നയിക്കുക വനിതകൾ; 417 പഞ്ചായത്തുകൾക്കും നേതൃത്വം നൽകും

തിരുവനന്തപുരം: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ 941 ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റ് സ്ഥാനങ്ങളിൽ 417 എണ്ണം സ്‌ത്രീകൾക്കാണ്. 46 എണ്ണം പട്ടികജാതി സ്ത്രീകള്‍ക്കും 46 എണ്ണം പട്ടികജാതിക്കും, എട്ട് എണ്ണം പട്ടികവര്‍ഗ സ്ത്രീകള്‍ക്കും എട്ട് എണ്ണം പട്ടികവര്‍ഗത്തിനുമാണ് സംവരണം ചെയ്തിരിക്കുന്നത്.
152 ബ്ലോക്ക് പഞ്ചായത്തുകളിലെ പ്രസിഡന്‍റ് സ്ഥാനങ്ങളില്‍ 67 എണ്ണം വനിതകള്‍ക്കാണ്. എട്ട് എണ്ണം പട്ടികജാതി വനിതകള്‍ക്കും ഏഴ് എണ്ണം പട്ടികജാതിക്കാര്‍ക്കും രണ്ട് എണ്ണം പട്ടികവര്‍ഗ വനിതകള്‍ക്കും ഒരെണ്ണം പട്ടികവര്‍ഗക്കാര്‍ക്കുമാണ് സംവരണം ചെയ്തിരിക്കുന്നത്.
ഏഴ് ജില്ലാ പഞ്ചായത്തുകളിൽ വനിതകൾക്കും ഒരിടത്ത് പട്ടികജാതിക്കുമാണ് അധ്യക്ഷസ്ഥാനം ലഭിക്കുക.
ജില്ലാ പഞ്ചായത്ത് | സംവരണ വിഭാഗം |
തിരുവനന്തപുരം | വനിത |
കൊല്ലം | വനിത |
പത്തനംതിട്ട | വനിത |
ഇടുക്കി | വനിത |
തൃശൂർ | വനിത |
കോഴിക്കോട് | വനിത |
വയനാട് | വനിത |
എറണാകുളം | പട്ടികജാതി |
87 മുനിസിപ്പാലിറ്റികൾ 44 അധ്യക്ഷ സ്ഥാനങ്ങൾ വനിതകൾക്കും ആറ് എണ്ണം പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കും ഒരെണ്ണം പട്ടികവർഗ വിഭാഗത്തിനുമാണ് സംവരണം ചെയ്തിരിക്കുന്നത്.
സംസ്ഥാനത്തെ ആറ് കോർപറേഷനുകളിൽ മൂന്ന് ഇടത്ത് വനിതകൾക്കാണ് അധ്യക്ഷസ്ഥാനം. കൊച്ചി, തൃശൂർ, കണ്ണൂർ കോർപറേഷനുകളിലാണ് വനിതകൾ അധ്യക്ഷരാകുക.
അധ്യക്ഷസ്ഥാനം സ്ത്രീകൾക്കായി സംവരണം ചെയ്യാത്ത തദ്ദേശ സ്ഥാപനങ്ങളിൽ ഉപാധ്യക്ഷസ്ഥാനം സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുണ്ട്.









0 comments