ad
Deshabhimani

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; 38 വാർഡുകള്‍ നാളെ പോളിങ് ബൂത്തിലേക്ക്, വോട്ടെണ്ണൽ മറ്റന്നാള്‍

vote.
വെബ് ഡെസ്ക്

Published on Sep 27, 2026, 10:34 AM | 1 min read

തിരുവനന്തപുരം : സംസ്ഥാനത്തെ 38 തദ്ദേശസ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തിങ്കളാഴ്ച നടക്കും. ശനിയാഴ്ച വൈകിട്ടോടെ പരസ്യപ്രചാരണം അവസാനിച്ചു. കൊല്ലം, ആലപ്പുഴ ഒഴികെ 12 ജില്ലകളിലെ 38 വാര്‍ഡുകളിലായി 126 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. മറ്റന്നാളാണ് വോട്ടെണ്ണൽ.


നിയമസഭാംഗമായതിനാൽ വാര്‍ഡ് മെമ്പർ സ്ഥാനം രാജിവച്ചതിനെ തുടര്‍ന്നാണ് എട്ടിടത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍ ശേഷാദ്രിനാഥന്‍ അറിയിച്ചു. തിങ്കൾ രാവിലെ ഏഴുമുതൽ വൈകിട്ട്‌ ആറുവരെയാണ്‌ വോട്ടെടുപ്പ്‌


385 പോളിങ് സ്റ്റേഷനുകള്‍ സജ്ജമാക്കിയിട്ടുണ്ട്. പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home