Deshabhimani

print edition ‘മിന്നൽ മാജിക്‌ ’തടയാൻ മദ്യലോബി

minnsl.
avatar
വേണു കെ ആലത്തൂർ

Published on Sep 25, 2026, 01:31 AM | 1 min read

പാലക്കാട്‌ : എൽഡിഎഫ്‌ സർക്കാർ പൊതുമേഖലയിൽ ആരംഭിച്ച ഇന്ത്യൻ നിർമിത വിദേശ മദ്യനിർമാണ യൂണിറ്റിന്റെ പ്രവർത്തനം തടയാൻ സംസ്ഥാനത്തെയും കർണാടകത്തിലെയും മദ്യലോബിക്കൊപ്പം ചേർന്ന്‌ യുഡിഎഫ്‌ സർക്കാർ. ചിറ്റൂർ ഷുഗർ ഫാക്ടറി പുനരുജ്ജീവിപ്പിച്ച്‌ ആരംഭിച്ച മലബാർ ഡിസ്‌റ്റിലറീസിലാണ്‌ ‘മിന്നൽ മാജിക്‌’ എന്ന വിലകുറഞ്ഞ മദ്യം ഉൽപ്പാദിപ്പിച്ച്‌ വിപണിയിലിറക്കാൻ തീരുമാനിച്ചത്‌. മലബാർ ഡിസ്‌റ്റിലറീസ്‌ ഇ‍ൗ വർഷം ഫെബ്രുവരിൽ ഉൽപ്പാദിപ്പിച്ച 150 കെയ്‌സ്‌ മദ്യവും 2.50 ലക്ഷം ലിറ്റർ സ്‌പിരിറ്റും മദ്യ ഉൽപ്പാദനത്തിന്‌ പൂർണ സജ്ജമായ രണ്ട്‌ ലൈൻ യൂണിറ്റും ഇപ്പോൾ വെറുതെ കിടക്കുകയാണ്‌.


15 കോടി രൂപയാണ്‌ സർക്കാർ മുടക്കിയത്‌. 26 കോടി രൂപയുടെതാണ്‌ പദ്ധതി. ഇത്‌ നിർത്തിയാൽ സ്‌പിരിറ്റും മദ്യവും കുപ്പികളും മറ്റ്‌ സാമഗ്രികളുമടക്കം 30 കോടിയുടെ നഷ്ടം സർക്കാരിനുണ്ടാകും. മാർച്ചിനുശേഷം പുതുക്കേണ്ട പഞ്ചായത്ത്‌, പൊല്യൂഷൻ കൺട്രോൾ ബോർഡ്‌ ലൈസൻസിന്‌ ഇതുവരെ അപേക്ഷിച്ചിട്ടില്ല. ഇവിടെയാണ്‌ മദ്യലോബിയുടെ ഇടപെടൽ സംശയിക്കുന്നത്‌. അര ലിറ്റർ മദ്യത്തിന്‌ 400 രൂപ വിലയിട്ട്‌ വിപണിയിൽ ഇറക്കാനാണ്‌ എൽഡിഎഫ്‌ സർക്കാർ തീരുമാനിച്ചിരുന്നത്‌. ദിവസം 9,000 കെയ്‌സ്‌ മദ്യം ഉൽപ്പാദിപ്പിക്കാവുന്ന യൂണിറ്റാണ്‌ സജ്ജമാക്കിയത്‌.


വിലകുറഞ്ഞ മദ്യം വിപണിയിലെത്താതിരിക്കാൻ കർണാടക ലോബി യുഡിഎഫ്‌ സർക്കാരിൽ സമ്മർദം ചെലുത്തിയിരുന്നു. മിന്നൽ മാജിക്കിന്റെ അതേ നിലവാരമുള്ള കർണാടക മദ്യത്തിന്‌ അരലിറ്ററിന്‌ 500 മുതൽ 600 രൂപവരെയാണ്‌ വില. കേരളത്തിൽ ഉപയോഗിക്കുന്ന മദ്യത്തിന്റെ 40 ശതമാനം കർണാടകത്തിൽനിന്നാണ്‌ എത്തിക്കുന്നത്‌. ഒരു വർഷം 19,000 കോടി രൂപയുടെ മദ്യം കേരളത്തിൽ വിൽക്കുന്നു. ഇതിൽ 7000 കോടിയോളം രൂപയുടെ മദ്യവും ഏഴുമുതൽ പത്ത്‌ കോടി ലിറ്റർ സ്‌പിരിറ്റിൽ 60 ശതമാനവും കർണാടകത്തിൽനിന്നാണ്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

UDF Leader arrest

02

print edition അരങ്ങുവാഴുന്നത്‌ സ്‌പോൺസർമാരും തട്ടിപ്പുകാരും
Sponsers

04

print edition സ്പോൺസറുടെ തട്ടിപ്പ്‌: യുഡിഎഫ്‌ നേതൃത്വവും കുരുങ്ങും
deshabhimani section

Recommended

Deshabhimani
Home