തിരയിൽപ്പെട്ട തമിഴ്നാട് സ്വദേശികളെ രക്ഷപ്പെടുത്തി ലൈഫ് ഗാർഡുകൾ

തിരുവനന്തപുരം: തിരയിൽപ്പെട്ട സഞ്ചാരികളെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി. തമിഴ്നാട് സ്വദേശികളായ ജോൺ (24), ഷാഫി (25), സന്തോഷ് (23), കിരൺ ( 23) എന്നിവരെയാണ് ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തിയത്. ബുധൻ വൈകിട്ട് 5.30 ന് പാപനാശം മെയിൻ ബീച്ചിലാണ് സംഭവം. യുവാക്കൾ കടലിൽ കുളിക്കുന്നതിനിടെ പെട്ടെന്ന് കടൽ പ്രക്ഷുബ്ധമാവുകയും ശക്തമായ തിരയിൽപ്പെടുകയുമായിരുന്നു. തുടർന്ന് തീരത്തുണ്ടായിരുന്ന സൂപ്പർവൈസർ സക്കീറിന്റെ നേതൃത്വത്തിൽ ലൈഫ് ഗാർഡുമാരായ മനു, സൈനുദ്ദീൻ, നാദിർഷ എന്നിവരുടെ 20 മിനിറ്റോളം നീണ്ട രക്ഷാപ്രവർത്തനത്തിലൂടെ
4 പേരെയും കരയ്ക്കെത്തിച്ചു.










0 comments