ഡിവൈഎഫ്ഐ പ്രതിഷേധം
മുഖ്യമന്ത്രിയുടെ അനുയായികളെ രക്ഷിക്കാനുള്ള നീക്കം ഉപേക്ഷിക്കണം

എംഡിഎംഎയുമായി അറസ്‌റ്റിലായ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോ–ഓർഡിനേറ്റർമാർക്കെതിരായ കേസ് തേച്ചുമാച്ചുകളയാനുള്ള നീക്കത്തിനെതിരെ ഡിവൈഎഫ്ഐ വൈപ്പിൻ ബ്ലോക്ക് കമ്മിറ്റി എടവനക്കാട് പഴങ്ങാട് ജങ്‌ഷനിൽ നടത്തിയ പന്തംകൊളുത്തി പ്രതിഷേധം സിപിഐ എം ഏരിയ സെക്രട്ടറി എ പി പ്രിനിൽ ഉദ്‌ഘാടനം ചെയ്യുന്നു
വൈപ്പിൻ
മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോ–ഓർഡിനേറ്റമാർക്കെതിരായ ലഹരിക്കേസ് തേച്ചുമാച്ചുകളയാനുള്ള നീക്കത്തിനെതിരെ ഡിവൈഎഫ്ഐ വൈപ്പിൻ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ എടവനക്കാട് പഴങ്ങാട് ജങ്‌ഷനിൽ പന്തംകൊളുത്തി പ്രതിഷേധം സംഘടിപ്പിച്ചു. സമരം സിപിഐ എം ഏരിയ സെക്രട്ടറി എ പി പ്രിനിൽ ഉദ്‌ഘാടനം ചെയ്‌തു.
ജില്ലാ കമ്മിറ്റി അംഗം എൻ എസ് സൂരജ് അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി കെ ജെ ജ്യോതിഷ്, ട്രഷറർ കെ എസ് ശാംജിത്, ജോയിന്റ് സെക്രട്ടറിമാരായ കെ എസ് സജീഷ്, കെ ആഷിഖ്, മേഖലാ സെക്രട്ടറി വി പി വൈശാഖ്‍ എന്നിവർ സംസാരിച്ചു.










0 comments