ad
Deshabhimani

print edition ദേശാഭിമാനി അക്ഷരമുറ്റം 
ടാലന്റ്‌ ഫെസ്‌റ്റ്‌ സീസൺ 15: 
രജിസ്‌ട്രേഷൻ തുടങ്ങി

Deshabhimani Aksharamuttam Talent Fest
വെബ് ഡെസ്ക്

Published on Aug 15, 2026, 01:47 AM | 1 min read

കണ്ണൂർ: അറിവിന്റെ ആകാശത്തെ മിന്നും നക്ഷത്രങ്ങളെ കണ്ടെത്തുന്ന ദേശാഭിമാനി അക്ഷരമുറ്റം പതിനഞ്ചാം സീസണിലേക്ക്‌. വിദ്യാഭ്യാസവകുപ്പിന്റെ അംഗീകാരത്തോടെയുള്ള ടാലന്റ്‌ ഫെസ്‌റ്റിന്റെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. സര്‍ക്കാര്‍/എയ്ഡഡ്/അണ്‍എയ്ഡഡ് സ്കൂളുകളിലെ എല്‍പി, യുപി, ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാർഥികൾക്ക്‌ പങ്കെടുക്കാം. സ്കൂളുകള്‍ സെപ്‌തംബർ അഞ്ചിനുമുന്പ്‌ ദേശാഭിമാനി വെബ്സൈറ്റ് (www.deshabhi mani.com)വഴി രജിസ്റ്റര്‍ചെയ്യണം. കഴിഞ്ഞവര്‍ഷം രജിസ്റ്റര്‍ചെയ്ത സ്കൂളുകള്‍ രജിസ്‌റ്റർചെയ്‌ത മൊബൈൽ നമ്പറിലേക്ക്‌ വരുന്ന വാട്‌സാപ്‌ മെസേജ്/ ക്യുആർ കോഡ്‌/ദേശാഭിമാനി സൈറ്റ്‌ എന്നിവയിലൂടെ സ്കൂൾ കോഡ്‌ ഉപയോഗിച്ച്‌ വിവരങ്ങള്‍ പുതുക്കിയാല്‍ മതി. ടാലന്റ്‌ ഫെസ്‌റ്റിന്റെ ഭാഗമായി പ്രസംഗമത്സരവും ശാസ്‌ത്രപാർലമെന്റുമുണ്ടാകും.


സെപ്‌തംബര്‍ ഒമ്പതിന്‌ പകല്‍ രണ്ടിനാണ് സ്കൂള്‍തല ക്വിസ്. ഒന്നും രണ്ടും സ്ഥാനക്കാർ സബ്ജില്ലാമത്സരത്തില്‍ പങ്കെടുക്കും. ക്വിസ്‌, പ്രസംഗം സ്കൂള്‍തല വിജയികൾക്ക് പുസ്തകവും സര്‍ട്ടിഫിക്കറ്റുമാണ് സമ്മാനം. ഒക്ടോബര്‍ പത്തിന്‌ സബ്‌ജില്ലാമത്സരം. ഒന്നും രണ്ടും സ്ഥാനക്കാര്‍ ജില്ലാമത്സരത്തിന് അര്‍ഹതനേടും. വിജയികള്‍ക്ക് യഥാക്രമം 1000, 500 രൂപ ക്യാഷ് അവാര്‍ഡും മൊമെന്റോയും സര്‍ട്ടിഫിക്കറ്റുമാണ് സമ്മാനം. വിജയികൾ പഠിക്കുന്ന സ്കൂളുകള്‍ക്ക് പ്രത്യേക സമ്മാനവുമുണ്ട്‌. സബ്‌ജില്ലാ പ്രസംഗമത്സരം ഒന്നാംസ്ഥാനത്തിന്‌ 1000രൂപ മൊമന്റോയും സര്‍ട്ടിഫിക്കറ്റും.


ഒക്ടോബര്‍ 25ന്റെ ജില്ലാമത്സരത്തിലെ ഒന്നും രണ്ടും സ്ഥാനക്കാർക്ക്‌ 10,000, 5000 രൂപ ക്യാഷ് അവാര്‍ഡും മൊമെന്റോയും സര്‍ട്ടിഫിക്കറ്റും. പ്രസംഗമത്സരം ഒന്നാംസ്ഥാനത്തിന്‌ 5000 രൂപയും രണ്ടാംസ്ഥാനത്തിന്‌ 3000 രൂപയും മൊമന്റോയും സര്‍ട്ടിഫിക്കറ്റും.

നവംബര്‍ 15നാണ്‌ മെഗാഫൈനൽ. ക്വിസ്‌ ഒന്നാംസ്ഥാനത്തിന്‌ ഒരു ലക്ഷം രൂപ ക്യാഷ്‌ അവാർഡ്. രണ്ടാംസ്ഥാനത്തിന്‌ 50,000 രൂപ. മൊമെന്റോയും സര്‍ട്ടിഫിക്കറ്റുമുണ്ടാകും. പ്രസംഗം ഒന്നാംസ്ഥാനത്തിന്‌ 25,000 രൂപ, രണ്ടാംസ്ഥാനത്തിന്‌ 15,000 രൂപ. ജില്ലാ മത്സരത്തോടനുബന്ധിച്ച്‌ ഹൈസ്കൂള്‍/ഹയര്‍സെക്കന്‍ഡറി ശാസ്ത്ര പാർലമെന്റുമുണ്ടാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home