ad
Deshabhimani

print edition പരീക്ഷാ ടൈംടേബിൾ മാറ്റണം; കുട്ടികൾക്ക്‌ ഓണാഘോഷം 
വിലക്കരുത്‌: കെഎസ്‌ടിഎ

KSTA
വെബ് ഡെസ്ക്

Published on Aug 15, 2026, 01:39 AM | 1 min read

തിരുവനന്തപുരം: പരീക്ഷാ ടൈംടേബിളിൽ ആവശ്യമായ മാറ്റംവരുത്തി വിദ്യാർഥികൾക്ക്‌ സ്കൂളുകളിൽ ഓണാഘോഷം സംഘടിപ്പിക്കാൻ അവസരം നൽകണമെന്ന്‌ കെഎസ്‌ടിഎ ആവശ്യപ്പെട്ടു.


മലയാളികളുടെ ദേശീയോത്സവമായ ഓണം ജനകീയമായി ആഘോഷിക്കപ്പെടുന്നത് പൊതുവിദ്യാലയങ്ങളിലാണ്. 35 ലക്ഷത്തിലധികം വരുന്ന വിദ്യാര്‍ഥി‍കൾ, അതിലേറെ രക്ഷിതാക്കള്‍, അധ്യാപകര്‍ തുടങ്ങി എല്ലാ വിഭാഗവും പങ്കെടുക്കുന്ന പരിപാടി കേരളത്തിലെതന്നെ ഏറ്റവും വലിയ ഓണാഘോഷമാണ്‌.


ഓണത്തെ വര്‍ഗീയവല്‍ക്കരിക്കാനുള്ള ശ്രമത്തിനെതിരായ പ്രതിരോധമാണ്‌ ഇത്‌. ഇത്തരം ജനകീയ ആഘോഷം മതനിരപേക്ഷത വളർത്തുന്നുവെന്നതും പ്രത്യേകതയാണ്‌. ഭരണഘടനാമൂല്യങ്ങള്‍ക്കനുസൃതമായ പാഠ്യപദ്ധതിയാണ്‌ ഇവിടെയുള്ളത്‌. ക്ലാസ് റൂമിനകത്തും പുറത്തും നടക്കുന്ന എല്ലാ അനുഭവങ്ങളും ചേരുന്നതാണ് കരിക്കുലം. സ്കൂളില്‍ നടക്കുന്ന ആഘോഷങ്ങളും ദിനാചരണങ്ങളുമെല്ലാം അതിന്റെ ഭാഗമാണ്.

21ന് പരീക്ഷ നടത്താന്‍ നിശ്ചയിച്ചതിലൂടെ സര്‍ക്കാര്‍ ഈ അവസരം നിഷേധിക്കുന്നു. കുട്ടികൾക്ക്‌ ഓണമാഘോഷിക്കാൻ പരീക്ഷ മാറ്റണമെന്നാവശ്യപ്പെട്ട് കെഎസ്ടിഎ പൊതുവിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നല്‍കി. നേരത്തേയും ഇതേ ആവശ്യം ഉന്നയിച്ച്‌ മന്ത്രിക്ക്‌ നിവേദനം നൽകിയിരുന്നുവെന്നും ജനറൽ സെക്രട്ടറി ടി കെ എ ഷാഫി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home