എടത്തലയിൽ വൻ ലഹരിവേട്ട

അനിൽ
ആലുവ
എടത്തലയിൽ കഞ്ചാവ്, ഹാഷിഷ് ഓയിൽ, എംഡിഎംഎ എന്നിവയുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. എടത്തല അംബേദ്കർ കോളനി ആര്യാട്ട് വീട്ടിൽ അനിലാണ് പിടിയിലായത്. ആലുവ എക്സൈസ് റേഞ്ച് സംഘം നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ പക്കൽനിന്ന് 1.105 കിലോഗ്രാം കഞ്ചാവ്, 94 ഗ്രാം ഹാഷിഷ് ഓയിൽ, 1.120 ഗ്രാം എംഡിഎംഎ എന്നിവ കണ്ടെത്തി.
എക്സൈസ് വകുപ്പിന്റെ ‘തണ്ടർ’ ലഹരിവിരുദ്ധപ്രവർത്തനങ്ങളുടെ ഭാഗമായി ആലുവ, എടത്തല മേഖലകളിൽ നടത്തിയ രഹസ്യനിരീക്ഷണത്തിനിടെയാണ് വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കൾ പിടികൂടിയത്. എൻഡിപിഎസ് നിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി.
ആലുവ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ് മഹേഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ വി ബി റസീന, സിവിൽ എക്സൈസ് ഓഫീസർമാരായ ജെ അരവിന്ദ്, വി എം ജിബിനാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.









0 comments