print edition ലൈഫ് പദ്ധതി അട്ടിമറിക്കുന്നു, സ്വപ്നം പൂർണമാകില്ലേ; ആകുലതയോടെ കുടുംബങ്ങൾ


സ്വന്തം ലേഖകൻ
Published on May 24, 2026, 02:28 AM | 1 min read
തിരുവനന്തപുരം: ലൈഫ് പദ്ധതി അട്ടിമറിക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ ശ്രമത്തിൽ ആശങ്ക. വീട് നിർമാണം പുരോഗമിക്കുന്നവരും ലിസ്റ്റിൽ ഇടംപിടിച്ച് മുൻഗണനാ ക്രമത്തിൽ കാത്തിരിക്കുന്നവരുമായ ലക്ഷക്കണക്കിനാളുകൾ പ്രതിസന്ധിയിൽ. മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് 6,08,475 ഗുണഭോക്‌താക്കളാണ് ലൈഫിൽ വീട് നിർമാണത്തിന് കരാർ ഒപ്പിട്ടത്. 5,00,962 കുടുംബങ്ങൾ വീടുനിർമാണം പൂർത്തിയാക്കി. 1,07,513 വീടുകൾ നിർമാണത്തിന്റെ വിവിധ ഘട്ടത്തിലാണ്. പദ്ധതി ഉപേക്ഷിച്ചാൽ വീട് നിർമാണം ഛനിലയ്‌ക്കുമോ എന്ന ആശങ്കയിലാണ് ഇവർ.
ലൈഫ് പദ്ധതി അവസാനിപ്പിക്കാനുള്ള നീക്കത്തിൽ പ്രതിഷേധം ഉയർന്നതോടെ മന്ത്രി കെ എം ഷാജി നിലപാട് മയപ്പെടുത്തി. വിഷയത്തിൽ വിശദപഠനം അനിവാര്യമാണെന്നും മന്ത്രിസഭ ചേർന്നാകും അന്തിമ തീരുമാനമെടുക്കുകയെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ലൈഫ-് വികേന്ദ്രീകൃത ആസൂത്രണത്തെ അട്ടിമറിച്ചു എന്നാണ് പദ്ധതി അവസാനിപ്പിക്കുന്നതിന് കാരണമായി മന്ത്രി പറഞ്ഞത്. വികേന്ദ്രീകൃത ആസൂത്രണത്തിന്റെ മികച്ച മാതൃകകളിൽ ഒന്നാണ് ലൈഫ്. പട്ടിക വർഗ സങ്കേതങ്ങളിൽ ആറ് ലക്ഷം രൂപയും ജനറൽ വിഭാഗത്തിൽ നാല് ലക്ഷം രൂപയുമാണ് വീടിന് നൽകുന്നത്. ആകെ 20,831.6 കോടിതിരുവനന്തപുരം: രൂപ ചെലവഴിച്ചു. ഇതിൽ 18,342.7 കോടിയും (88.05ശതമാനം) കേരളമാണ് കണ്ടെത്തിയത്. സംസ്ഥാന സർക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും വിഹിതവും വായ്പയുമാണ് ഈ തുക. സംസ്ഥാന സർക്കാരിന്റെ ഗ്യാരന്റിയിൽ തദ്ദേശ സ്ഥാപനങ്ങളാണ് വായ്പ എടുക്കുന്നത്. പലിശ പൂർണമായി സംസ്ഥാന സർക്കാർ തിരിച്ചടയ്ക്കും. മുതൽ സംസ്ഥാന സർക്കാർ നൽകുന്ന പ്ലാൻ ഫണ്ടിൽ നിന്ന് തദ്ദേശ സ്ഥാപനങ്ങൾ തിരിച്ചടയ്ക്കുന്നു. ശേഷിക്കുന്ന 2488.9 കോടിരൂപ മാത്രമാണ് കേന്ദ്രവിഹിതം.
മുന്പ് തദ്ദേശ സ്ഥാപനങ്ങൾ അവരുടെ തലത്തിൽമാത്രം ഭവനപദ്ധതി തയ്യാറാക്കിയിരുന്നപ്പോൾ സബ്സിഡി പൂർണമായും തദ്ദേശ സ്ഥാപനങ്ങളാണ് നൽകിയിരുന്നത്. എന്നാൽ, ലൈഫ് മിഷനിൽ ഓരോ ഗുണഭോക്താവിനും ലഭിക്കുന്ന നാല് തിരുവനന്തപുരം:ലക്ഷം രൂപയിൽ ഒരു ലക്ഷം രൂപ വികസന ഫണ്ടിന് പുറമെയുള










0 comments