ad
Deshabhimani

print edition ദുരിതം മാറി, അടച്ചുറപ്പായി

LIFE idukky

തോമസ് വര്‍ഗീസും സോഫിയയും മക്കളായ അഞ്ജുമോള്‍ക്കും അലീനയ്‍ക്കുമൊപ്പം ലൈഫ് പദ്ധതിയില്‍ അനുവദിച്ച വീടിന് മുന്നില്‍ /ഫോട്ടോ: ഷിബിൻ ചെറുകര

avatar
നന്ദു വിശ്വംഭരൻ

Published on Nov 16, 2025, 12:01 AM | 1 min read

ഇടുക്കി: ഷീറ്റും പടുതയും മേഞ്ഞ ഷെഡിലെ ദുരിതത്തിൽനിന്ന് സോഫിയയും കുടുംബവും ഇന്ന് അടച്ചുറപ്പുള്ള വീട്ടിലാണ്‌. 2023 മെയ് 23ന് നടന്ന ഉടുമ്പൻചോല താലൂക്ക് അദാലത്തിലാണ് വീടില്ലെന്നകാര്യം പാമ്പാടുംപാറ വടക്കേകുരിശുമല പോത്തമലയിൽ തോമസ് വർഗീസും (50) ഭാര്യ സോഫിയയും (48) മന്ത്രി വി എൻ വാസവനോട് പറഞ്ഞത്. വലത് കൈയ്ക്ക് സ്വാധീനമില്ലാത്ത തോമസിന്റെ ലോട്ടറിവിൽപ്പനയാണ് കുടുംബത്തിന്റെ വരുമാനമാർഗം. ഒപ്പം സർക്കാരിന്റെ ഭിന്നശേഷി പെൻഷനും. ഇവർക്ക്‌ ലൈഫ്പദ്ധതിയിൽ വീട് അനുവദിച്ചു.


സോഫിയയുടെ പേരിലുള്ള അഞ്ച് സെന്റിലാണ് വീട് ഒരുങ്ങിയത്. രണ്ട് മുറികളും അടുക്കളയും ഹാളും സിറ്റ്ഔട്ടും ശുചിമുറിയുമടക്കമുള്ള വീട്ടിൽ കുടുംബം താമസം തുടങ്ങി.‘വലിയ പ്രതിസന്ധിയായിരുന്നു അന്നത്തെ ജീവിതം. ഭക്ഷണം കഴിക്കുന്നതും ഉറങ്ങുന്നതുമെല്ലാം ഷെഡിലാണ്‌. ഒരു വശത്ത് കട്ടിലിട്ട് കിടക്കും, മറുവശത്ത് അടുപ്പും. കാറ്റും മഴയും വിതയ്‍ക്കുന്ന ദുരിതം വേറെയും. വീട് അനുവദിച്ചശേഷം കുട്ടികൾക്ക് പഠിക്കാനും കിടക്കാനും ഇടമൊരുങ്ങി’’– സോഫിയ പറയുന്നു. ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home