ad
Deshabhimani

ലൈഫ് മിഷൻ പദ്ധതി; മുദ്രവിലയിലും രജിസ്ട്രേഷൻ ഫീസിലും ഇളവ്

life mission
വെബ് ഡെസ്ക്

Published on Jul 10, 2025, 03:45 PM | 1 min read

തിരുവനന്തപുരം : ലൈഫ് മിഷൻ പദ്ധതിയിൽപ്പെട്ട ഗുണഭോക്താക്കൾക്ക് വീട് നിർമിക്കുന്നതിനായി ദാനമായോ വിലയ്ക്കു വാങ്ങിയോ ധനനിശ്ചയമുഖേനയോ മറ്റ് ഏതുവിധേനയോ ലഭ്യമാകുന്ന ഭൂമിയുടെ രജിസ്ട്രേഷനാവശ്യമായ മുദ്രവില, രജിസ്ട്രേഷൻ ഫീസ് എന്നിവയിൽ ഇളവ് അനുവദിക്കും.


ഭൂമി സ്വീകരിക്കുന്നയാൾ ലൈഫ് മിഷൻ പദ്ധതി ഗുണഭോക്താവാണെന്നും ഭൂമി ലൈഫ് പദ്ധതി പ്രകാരം വീട് നിർമ്മിക്കാൻ വേണ്ടിയുള്ളതാണെന്നും ജില്ലാ കളക്ടറോ കളക്ടർ അധികാരപ്പെടുത്തുന്ന തഹസിൽദാറിൽ കുറയാത്ത റാങ്കിലുള്ള ഉദ്യോഗസ്ഥനോ നൽകുന്ന സാക്ഷ്യപത്രം കൂടി രജിസ്ട്രേഷൻ രേഖകളോടൊപ്പം ഹാജരാക്കണം. ഉത്തരവ് തിയതി മുതൽ രണ്ട് വർഷ കാലയളവിലേക്കാണ് ഒഴിവാക്കി നൽകുകയെന്ന് മന്ത്രിസഭായോ​ഗത്തിൽ തീരുമാനമായി.


പ്രളയത്തിൽ തകർന്ന വീടുകൾക്ക് പകരം മുത്തൂറ്റ് പാപ്പച്ചൻ ഫൗണ്ടേഷൻ പത്തനംതിട്ട ചിറ്റാർ വില്ലേജിൽ 12.31 ആർ സ്ഥലത്ത് 9 പേർക്ക് നിർമിച്ച വീടുകൾ കൈമാറ്റം ചെയ്യുന്നതിനുള്ള ആധാര രജിസ്ട്രേഷന് ആവശ്യമായ മുദ്രവിലയും രജിസ്ട്രേഷൻ ഫീസും ഒഴിവാക്കി നൽകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home