ബിഎസ്എന്‍എല്‍ മിനി മാരത്തണ്‍

ബിഎസ്എന്‍എല്‍ വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മിനി മാരത്തണിൽ പങ്കെടുക്കുന്നവർ
തിരുവനന്തപുരം
ബിഎസ്എന്‍എല്‍ 26-–ാം വാർഷികത്തോടനുബന്ധിച്ച് കേന്ദ്ര ടെലികോം മന്ത്രാലയവുമായി സഹകരിച്ച് മിനി മാരത്തണ്‍ സംഘടിപ്പിച്ചു. പിഎംജി ജങ്ഷനിലെ ബിഎസ്എന്‍എല്‍ കേരള സര്‍ക്കിള്‍ ഓഫീസിന് മുന്നിൽ അര്‍ജുന അവാര്‍ഡ് ജേതാവ് കെ എം ബീനാമോള്‍ ഫ്ളാഗ് ഓഫ് ചെയ്തു. അഞ്ച് കിലോമീറ്റർ മാരത്തണിൽ അറുനൂറോളംപേർ പങ്കെടുത്തു. ജിഎസ്ടി സ്പെഷ്യൽ കമീഷണർ അനുകുമാരിയും സഹകരണ സംഘം രജിസ്ട്രാർ അനു എസ് നായരും സമ്മാനങ്ങൾ വിതരണം ചെയ്തു. നിഹാൻ മുഹമ്മദ്, കരൺ സിങ്, രേഷ്‌മ ഗോമസ്, എസ് നായർ, സോയ സിയ എന്നിവർ വിവിധ വിഭാഗങ്ങളിൽ ഒന്നാംസ്ഥാനം നേടി.









0 comments