print edition എൽഐസി ഏജന്റുമാരുടെ അഖിലേന്ത്യാ സമ്മേളനത്തിന് ഉജ്വല തുടക്കം

എൽഐസി ഏജന്റ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ അഖിലേന്ത്യാ സമ്മേളനം സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനംചെയ്യുന്നു
കോഴിക്കോട് : എൽഐസി ഏജന്റ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (സിഐടിയു) ഏഴാം അഖിലേന്ത്യാ സമ്മേളനത്തിന് കോഴിക്കോട്ട് ഉജ്വല തുടക്കം. എ കെ ജി ഓഡിറ്റോറിയത്തിൽ (സ. ബസുദേവ ആചാര്യ നഗർ) സമ്മേളനം സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനംചെയ്തു. സമ്മേളനത്തിന് തുടക്കം കുറിച്ച് അഖിലേന്ത്യാ പ്രസിഡന്റ് സുർജിത് കുമാർ ബോസ് പതാക ഉയർത്തി.
എഐഐഇഎ ജനറൽ സെക്രട്ടറി ശ്രീകാന്ത് മിശ്ര, എഐഐപിഎ ജനറൽ സെക്രട്ടറി എം കുഞ്ഞികൃഷ്‌ണൻ, സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ എൻ ഉമേഷ് എന്നിവർ സംസാരിച്ചു. എൽഐസിഎഒഐ ജനറൽ സെക്രട്ടറി പി ജി ദിലീപ് പ്രവർത്തന റിപ്പോർട്ടും എൽ മഞ്ജുനാഥ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ പി കെ മുകുന്ദൻ സ്വാഗതവും ജനറൽ കൺവീനർ എം ലേഖദൻ നന്ദിയും പറഞ്ഞു.
സുർജിത് കുമാർ ബോസ്, എൽ മഞ്ജുനാഥ്, എ വി ബല്ലാർമിൻ, സോമനാഥ് ബട്ടാചാര്യ, എ പി സാവിത്രി എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. പി എൻ സുധാകരൻ, പി എൽ നരസിംഹറാവു, വിവേക് ആശിഷ് മിശ്ര എന്നിവർ കൺവീനർമാരായ വിവിധ കമ്മിറ്റികളും പ്രവർത്തിക്കുന്നു. 19 സംസ്ഥാനങ്ങളിൽനിന്നായി 520 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നു.
വനിതാ കൺവൻഷൻ സിഐടിയു അഖിലേന്ത്യാ സെക്രട്ടറി മധുമിത ബന്ദ്യോപാധ്യായ ഉദ്ഘാടനംചെയ്തു. എൽഐസിഎഒഐ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എ പി സാവിത്രി അധ്യക്ഷയായി. അഖിലേന്ത്യാ സെക്രട്ടറി ഗൗരിനന്ദി സംസാരിച്ചു. വ്യാഴാഴ്ച രാവിലെ ചർച്ച തുടരും. സമ്മേളനം വൈകിട്ട് അഞ്ചിന് സമാപിക്കും.










0 comments