print edition എൽഐസി ഏജന്റുമാരുടെ സംസ്ഥാന സമ്മേളനത്തിന് തുടക്കം

എൽഐസി ഏജന്റുമാരുടെ സംസ്ഥാന സമ്മേളനം സിഐടിയു അഖിലേന്ത്യ സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്‌ഘാടനം ചെയ്യുന്നു
ഗുരുവായൂർ: എൽഐസി ഏജന്റ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (സിഐടിയു) ഏഴാമത് സംസ്ഥാന സമ്മേളനത്തിന് ഗുരുവായൂരിൽ ഉജ്വല തുടക്കം. എസ് എസ് പോറ്റി നഗറിൽ (ഗുരുവായൂർ മുനിസിപ്പൽ ടൗൺഹാളിൽ) സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ എൻ ഉണ്ണിക്കൃഷ്ണൻ അധ്യക്ഷനായി.
അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി ജി ദിലീപ് സംഘടന റിപ്പോർട്ടും സംസ്ഥാന സെക്രട്ടറി എം കെ മോഹനൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ വി കെ ദിനേശൻ കണക്കും അവതരിപ്പിച്ചു.
അഖിലേന്ത്യാ പ്രസിഡന്റ് സുർജിത്ത് കുമാർ ബോസ്, വൈസ് പ്രസിഡന്റ് എ പി സാവിത്രി, എൽ മഞ്ജുനാഥ്, പി എൻ സുധാകരൻ, എ എസ് മനോജ്, ടി എസ് ഷെനിൽ, എം എസ് മോഹനൻ, ജില്ലാ പ്രസിഡന്റ് സിജി മോഹൻദാസ് എന്നിവർ സംസാരിച്ചു. എൻ കെ അക്ബർ എംഎൽഎ സ്വാഗതം പറഞ്ഞു. വത്സൻ മാളിയേക്കൽ രക്തസാക്ഷിപ്രമേയവും സി കെ ലതീഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.
കെ എൻ ഉണ്ണിക്കൃഷ്ണൻ, സി ചന്ദ്രൻ, പി എൻ ദേവദാസ്, എം ലേഖദൻ, വി പ്രഭാകരൻ, എസ് ബീന എന്നിവരടങ്ങിയ പ്രഡീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. പി വി ജോയി, എസ് സനൽകുമാർ, കെ എം ശ്രീധരൻ എന്നിവർ കൺവീനർമാരായി വിവിധ കമ്മിറ്റികളും പ്രവർത്തിക്കുന്നു.
230 പ്രതിനിധികളും സംസ്ഥാന, കേന്ദ്ര നേതാക്കളുമടക്കം 250പേർ സമ്മേളനത്തിൽ പങ്കെടുക്കുന്നു. ബുധനാഴ്ച സമാപിക്കും.









0 comments