സംസ്ഥാന ലൈബ്രറി കൗൺസിൽ വായനോത്സവം സമാപിച്ചു ; അഭിനവ് കൃഷ്ണ, പ്രിയങ്ക, ആർദ്ര ജേതാക്കൾ

തളിപ്പറമ്പ്
സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച അഖിലകേരള വായനോത്സവം സമാപിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ എ അഭിനവ് കൃഷ്ണ (പറവൂർ ഗവ. എച്ച്എസ്എസ്, ആലപ്പുഴ), 16നും -25നുമിടയിൽ പ്രായമുള്ളവരുടെ വിഭാഗത്തിൽ ജി പ്രിയങ്ക (പറവൂർ പബ്ലിക് ലൈബ്രറി, ആലപ്പുഴ), 25 വയസിന് മുകളിൽ ഡോ. വി ആർദ്ര (ചെമ്മാട് പ്രതിഭാ ലൈബ്രറി, മലപ്പുറം) എന്നിവർ ജേതാക്കളായി. ഹൈസ്കൂൾ വിഭാഗത്തിൽ വൈഷ്ണവ് ദേവ് എസ് നായർ (ആറ്റിങ്ങൽ ഗവ. മോഡൽ ബോയ്സ് എച്ച്‌എസ്‌എസ്, തിരുവനന്തപുരം) രണ്ടും എസ് ആർ ചിത്തിര (പ്രാക്കുളം എൻഎസ്എസ് എച്ച്എസ്എസ്, കൊല്ലം) മൂന്നും സ്ഥാനം നേടി.
16-നും- 25നുമിടയിൽ എ എൻ ഫിദ സാനിയ (നൊച്ചാട് സമത ലൈബ്രറി, കോഴിക്കോട്) രണ്ടും എസ് ഫെമിന (കുമ്മിൾ സമന്വയ ഗ്രന്ഥശാല, കൊല്ലം) മൂന്നും സ്ഥാനം നേടി. 25ന് മുകളിൽ ടി സുമേഷ്‌കുമാർ (കൂത്താളി ഇ എം എസ് ഗ്രന്ഥാലയം, കോഴിക്കോട്) രണ്ടും ആർ സേതുനാഥ് (തുറവൂർ പഞ്ചായത്ത് പബ്ലിക് ലൈബ്രറി, ആലപ്പുഴ) മൂന്നും സ്ഥാനവും നേടി. വിജയികൾക്ക് യഥാക്രമം 25,000, 15,000, 10,000 രൂപ വീതവും പ്രശസ്തിപത്രവും ഫലകവും സമ്മാനിച്ചു.
സമാപന സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. എം മുകുന്ദൻ മുഖ്യപ്രഭാഷണവും സമ്മാനദാനവും നിർവഹിച്ചു. ലൈബ്രറി കൗൺസിൽ സംസ്ഥാന. ജോ. സെക്രട്ടറി മനയത്ത് ചന്ദ്രൻ, എസ് നാസർ, കെ എം ബാബു, എം കെ രമേഷ് കുമാർ, മുകുന്ദൻ മഠത്തിൽ, വി കെ പ്രകാശിനി എന്നിവർ സംസാരിച്ചു.









0 comments