print edition ബാങ്ക് ലോക്കറിൽ വിസ്‌മയമുണ്ടെങ്കിൽ ഇ ഡി കണ്ടെത്തട്ടെ: പിണറായി

പിണറായി വിജയൻ
തിരുവനന്തപുരം: മകൾ ടി വീണയുടെ ബാങ്ക് ലോക്കർ പരിശോധനയിൽ വിസ്‌മയം വല്ലതുമുണ്ടെങ്കിൽ ഇ ഡി കണ്ടെത്തട്ടെയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു.
വീട്ടിൽ അടക്കം ഇ ഡി പരിശോധന നടത്തിയതല്ലേ. അവിടെനിന്ന് കണ്ടെത്തിയ വിവരത്തെ തുടർന്നാകും ലോക്കർ പരിശോധിച്ചത്. ലോക്കർ തുറന്നാൽ മഹാകാര്യം ഉണ്ടോ എന്ന് നോക്കാമല്ലോ എന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പിണറായി പറഞ്ഞു.
തിരുവനന്തപുരം ഗവ. ആയൂർവേദ കോളേജ് ജങ്‌ഷനിലെ എച്ച്‌ഡിഎഫ്‌സി ബാങ്കിലാണ് ഇ ഡി ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. വീണയും ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം കൊച്ചി ഓഫീസിൽവച്ച് ഇഡി വീണയുടെ മൊഴിയെടുത്തിരുന്നു.










0 comments