വേൾഡ് പീസ് യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ ആരംഭിച്ചു

തിരുവനന്തപുരം: ആർട്ടിഫിഷ്യൽ ഇന്റലിജൻസും സാങ്കേതിക വിപ്ലവങ്ങളും തൊഴിൽ വിപണിയെ മാറ്റിമറിക്കുന്ന സാഹചര്യത്തിൽ, 'ട്രാൻസ്ഡിസിപ്ലിനറി' വിദ്യാഭ്യാസമാണ് ഇനി ആവശ്യമെന്ന് വേൾഡ് പീസ് യൂണിവേഴ്സിറ്റി (ഡബ്ല്യുപിയു) രജിസ്ട്രാറും ചീഫ് ഓപറേറ്റിങ് ഓഫീസറുമായ ഡോ. വിജയൻ കരിപ്പാൽ പറഞ്ഞു. പഠനത്തിന് ശേഷം ജോലി നേടുന്നതിനപ്പുറം, കരിയർ മാറ്റങ്ങളെ ആത്മവിശ്വാസത്തോടെ നേരിടാൻ വിദ്യാർഥികളെ സജ്ജരാക്കുകയാണ് സർവകലാശാല ചെയ്യുന്നത്. സമാധാന പഠനത്തിന് യുനെസ്കോയുടെ ബഹുമതി ലഭിച്ചതും 40 വർഷത്തെ മികച്ച അക്കാദമിക് പാരമ്പര്യമുള്ളതുമായ ഡബ്ല്യുപിയു പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്.- വാർത്താസമ്മേളനത്തിൽ ഡോ. വിജയൻ കരിപ്പാൽ അറിയിച്ചു.
പൂർണമായും റസിഡൻഷ്യൽ വിദ്യാഭ്യാസ രീതിയാണ് സർവകലാശാലാ ക്യാമ്പസിൽ മുന്നോട്ട് വെക്കുന്നത്. ബി.ടെക് ഇൻ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, ബാച്ചിലർ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് (ഓണേഴ്സ്), ബി.ഡെസ് ഇൻ ഇന്റഗ്രേറ്റഡ് പ്രൊഡക്റ്റ് ഡിസൈൻ, ബി.ഡെസ് ഇൻ കമ്മ്യൂണിക്കേഷൻ ഡിസൈൻ, ബി.എസ്‌സി (ഓണേഴ്സ്) ഇൻ സൈക്കോളജി തുടങ്ങിയ കോഴ്‌സുകളാണ് ഗോവ ക്യാമ്പസിൽ ഇപ്പോൾ അഡ്മിഷനായി ലഭ്യമാക്കിയിട്ടുള്ളത്. ഭാവിയിലെ തൊഴിൽ വിപണിയിൽ പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറാൻ വിദ്യാർഥികളെ സജ്ജമാക്കുകയാണ് ലക്ഷ്യമെന്ന് വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത ഇലക്ട്രിക്കൽ എഞ്ചിനിയറിങ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. സാകേത് യോലേക്കറും വ്യക്തമാക്കി.









0 comments