ഹോർമുസ് അടച്ച് ഇറാൻ; ആശങ്കയ്ക്കിടയിലും സുരക്ഷിതമായി മടങ്ങി ഇന്ത്യൻ എണ്ണക്കപ്പലുകൾ

ഹോർമുസ് കടലിടുക്ക്
ന്യൂഡൽഹി : ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം നിർത്തിവെച്ചതായി ഇറാന്റെ ഉന്നത സംയുക്ത സൈനിക കമാൻഡായ 'ഖതം അൽ-അൻബിയ' അറിയിച്ചു. എന്നാൽ, ഇതിനിടയിലും 'ദേശ വൈഭവ്', 'ദേശ വിഭോർ', 'സാൻമാർ ഹെറാൾഡ്' എന്നീ മൂന്ന് ഇന്ത്യൻ എണ്ണക്കപ്പലുകൾ ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി കടന്നതായി കേന്ദ്ര തുറമുഖ-ഷിപ്പിങ് മന്ത്രി അറിയിച്ചു. 94 ഇന്ത്യൻ നാവികർ ഉൾപ്പെടെയുള്ള കപ്പലുകൾ ലക്ഷ്യസ്ഥാനത്തേക്ക് തിരിച്ചതായും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ആരോപിച്ചാണ് ഇറാൻ ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചത്. ഇക്കാര്യം റോയിട്ടേഴ്സ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
അതേസമയം, ആണവ കരാർ സംബന്ധിച്ച ചർച്ചകൾക്കായി ഇറാൻ പ്രതിനിധികൾ ഇന്ന് സ്വിറ്റ്സർലൻഡിലേക്ക് തിരിച്ചതായി ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു. കരാറിന്റെ നടത്തിപ്പ് ഘട്ടമാണ് യഥാർത്ഥ പരീക്ഷണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വക്താവ് എസ്മയിൽ ബാഗി മുന്നറിയിപ്പ് നൽകി. ലെബനനിലെ സംഘർഷം കരാറിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെങ്കിലും, നയതന്ത്ര ചർച്ചകൾ വഴി സമാധാനം പുനഃസ്ഥാപിക്കാനുള്ള നീക്കത്തിലാണ് ഇരുരാജ്യങ്ങളും.









0 comments