'അമ്മ' ജനറൽ ബോഡി നാളെ; അൻസിബ വിഷയം ചർച്ച ചെയ്യും

അൻസിബ
കൊച്ചി: നടി അൻസിബ വിശദീകരണം നൽകാത്ത വിഷയത്തിൽ നടപടിയെടുക്കണമോ എന്നത് ഞായറാഴ്‌ച ചേരുന്ന ‘അമ്മ’ ജനറൽ ബോഡി യോഗം ചർച്ചചെയ്യും. വെള്ളിയാഴ്ച ചേർന്ന എക്‌സിക്യൂട്ടീവ് യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമായില്ല. കാക്കനാട് ചിറ്റിലപ്പിള്ളി സ്‌ക്വയറിൽ ഞായർ രാവിലെ ജനറൽ ബോഡി യോഗം ആരംഭിക്കും.
മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും സംഘടനയ്ക്കെതിരെ നിരന്തരം പരസ്യ പ്രസ്താവനകൾ നടത്തി ‘അമ്മ’യെ തകർക്കാൻ ശ്രമിച്ചെന്ന ആരോപണത്തിനാണ് അൻസിബയ്‌ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.








0 comments