ad
Deshabhimani

പത്മശ്രീ പി നാരായണക്കുറുപ്പ് അന്തരിച്ചു

p narayana kurup

പി നാരായണക്കുറുപ്പ്

വെബ് ഡെസ്ക്

Published on Jun 20, 2026, 09:41 PM | 1 min read

തിരുവനന്തപുരം: കവിയും നിരൂപകനുമായ പത്മശ്രീ പി നാരായണക്കുറുപ്പ് (92) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരം പേരൂർക്കട ഇന്ദിരാനഗറിലെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം ഞായർ വൈകുന്നേരം 3.30ന് തൈക്കാട് ശാന്തികവാടത്തിൽ നടക്കും.


ഭാര്യ: വിജയലക്ഷ്മി,മക്കൾ: ഡോ.വൃന്ദ ജയകുമാർ (റിട്ട:പ്രൊഫസർ, ഡി.ബി കോളേജ് ,ശാസ്താംകോട്ട), വിജു നാരായൺ (ഡെപ്യൂട്ടി ഡയറക്ടർ, ലോക്സഭ സെക്രട്ടേറിയറ്റ്), വിവേക് നാരായൺ (മാനേജിങ് എഡിറ്റർ,നെറ്റ് വർക്ക് 18).


ആലപ്പുഴ ജില്ലയിലെ ഹരിപ്പാടാണ് നാരായണക്കുറിപ്പിന്റെ ജനനം. ഇംഗ്ലീഷ്‌ സാഹിത്യത്തിൽ എംഎ ബിരുദം നേടി. കേന്ദ്ര വാർത്താവകുപ്പ്‌, കേരള ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ട്‌ എന്നിവയുടെ എഡിറ്റർ, റിസർച്‌ ഓഫീസർ എന്നീ നിലകളിൽ പ്രവർത്തിച്ചു.


2022ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. കേരളസാഹിത്യ അക്കാദമി, ഓടക്കുഴൽ, കേരള പാണിനി, വള്ളത്തോൾ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കവിതയ്ക്കും നിരൂപണത്തിനും കേരള സാഹിത്യ അക്കാദമി തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചു.


1957ൽ സെൻട്രൽ സെക്രട്ടേറിയേറ്റ് സർവീസിലും 1971-75 കാലത്ത് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലും (റിസർച്ച് ഓഫീസർ) പ്രവർത്തിച്ച ഇദ്ദേഹം, സെൻട്രൽ ഇൻഫർമേഷൻ സർവീസിൽ എഡിറ്റർ, വിശ്വവിജ്ഞാനകോശം, സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയിൽ ഗസ്റ്റ് എഡിറ്റർ, ആഗ്രയിലെ സൻസ്കാർ ഭാരതിയുടെ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1986ൽ കേന്ദ്രസർവീസിൽ നിന്നു പിരിഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home