ad
Deshabhimani

ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം ശക്തം; കുട്ടിയടക്കം ആറുപേർ കൊല്ലപ്പെട്ടു

Missile attack

ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ തകർന്ന കെട്ടിടം | Photo:Screengrab Reuters

വെബ് ഡെസ്ക്

Published on Jun 20, 2026, 10:31 PM | 1 min read

കെയ്‌റോ : ഗാസയിൽ ഇസ്രയേൽ നടത്തുന്ന വ്യോമാക്രമണത്തിലും വെടിവെപ്പിലും ഒരു കുട്ടിയടക്കം ആറുപേർ കൊല്ലപ്പെട്ടു. ഗാസ സിറ്റിയിലെ സബ്ര പരിസരത്തുള്ള ഒരു കെട്ടിടത്തിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് സ്ത്രീകളും ഒരു കുട്ടിയുമടക്കം നാലുപേർ മരിച്ചു. കെട്ടിടം പൂർണമായും തകർന്നു. ഒരു ഭീകരനെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേൽ സൈന്യത്തിന്റെ വിശദീകരണം.


വടക്കൻ ഗാസയിലെ ബെയ്ത് ലഹിയയിൽ ഇസ്രയേൽ സേനയുടെ വെടിവെപ്പിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. ഖാൻ യൂനിസിൽ നടന്ന മറ്റൊരു വ്യോമാക്രമണത്തിൽ ഒരാൾ കൂടി മരിക്കുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒക്ടോബറിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നെങ്കിലും ഇസ്രയേലിന്റെ സൈനിക നടപടികൾ തുടരുകയാണ്. വെടിനിർത്തലിന് ശേഷം 1,010ലധികം ഫലസ്തീനികൾ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതേ കാലയളവിൽ നാല് ഇസ്രയേൽ സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home