ad
Deshabhimani

"അല്ലയോ മഞ്ഞപ്പത്രമേ.. ഞാൻ രണ്ടെണ്ണം അടിച്ചല്ല അഭിനയിച്ചത്"; വ്യാജവാർത്തക്കെതിരെ ടൊവിനോ

tovino thomas

ടൊവിനോ തോമസ്

വെബ് ഡെസ്ക്

Published on Jun 20, 2026, 10:52 PM | 1 min read

തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ച് വ്യാജവാർത്ത നൽകിയതിനെതിരെ പ്രതികരണവുമായി നടൻ ടൊവിനോ തോമസ്. തിയറ്ററുകളിൽ പ്രദർശനം തുടരുന്ന 'ബാലൻ- ദി ബോയ്' എന്ന സിനിമയ്ക്കായി ശരീരത്തിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് പറഞ്ഞ വാക്കുകൾ തെറ്റായി നൽകിയതിനെതിരെയാണ് നടന്റെ പ്രതികരണം


"കവിൾ ഒട്ടിയിരുന്നാൽ കഥാപാത്രത്തിന്റെ വയറിന് ചേരുന്നതായിരുന്നില്ല. നല്ല കവിളുണ്ടാക്കാൻ വേണ്ടി ഒരാഴ്ചയോളം നല്ലഭക്ഷണമൊക്ക കഴിച്ചു. പ്രത്യേകിച്ച് വർക്കൗട്ടൊന്നുമില്ലായിരുന്നു". - എന്നാണ് ടൊവിനോ അഭിമുഖത്തിൽ പറഞ്ഞത്.





എന്നാൽ ഇതിനെ തീർത്തും തെറ്റായ രീതിയിൽ 'സമകാലിക മലയാളം' വാർത്തനൽകുകയായിരുന്നു. "ശരീരം ഒന്ന് ലൂസ് ആകണമായിരുന്നു, രണ്ടെണ്ണം അടിച്ച് കവിളൊക്കെ തുടുത്താണ് ബാലനിൽ ജോയിൻ ചെയ്യുന്നത്".- എന്ന് സമകാലിക മലയാളം കാർഡ് നൽകുകയും ചെയ്തു.


ഇതിനെതിരെ ടൊവിനോ തന്നെ നേരിട്ട് പ്രതികരിച്ചു. "അല്ലയോ മഞ്ഞപ്പത്രമേ.. ഞാൻ രണ്ടെണ്ണം അടിച്ചല്ല ഈ കഥാപാത്രം ചെയ്തത്. ഇത് റിപ്പോർട്ട് ചെയ്തവൻ രണ്ടെണ്ണം അടിച്ചിട്ടാണ് റിപ്പോർട്ട് ചെയ്തത് എന്ന് തോന്നുന്നു. HEIGHTS OF MISQUOTING. നീയൊക്കെ എവിടംകൊണ്ടാണ് കേൾക്കുന്നത്"- എന്ന് ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിൽ ടൊവിനോ കുറിച്ചു.



Tovino Thomas against Samakalika malayalam


മഞ്ഞുമ്മൽ ബോയ്സിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ബാലൻ- ദി ബോയ്'. ജീത്തു മാധവനാണ് തിരക്കഥ. ചിത്രത്തിൽ ടൊവിനോയ്ക്ക് സുപ്രധാന വേഷമാണുള്ളത്. മികച്ച അഭിപ്രായങ്ങൾ നേടി തിയറ്ററുകൾ മുന്നേറുകയാണ് ചിത്രം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home