ബീക്കൺലൈറ്റുമായി അഭ്യാസപ്രകടനം; കാർ പിടിച്ചെടുത്തു
അനധികൃതമായി ബീക്കൺ ലൈറ്റുപയോഗിച്ച് ചീറിപ്പാഞ്ഞ കാർ മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുക്കുന്നു
പാറശാല: ബീക്കൺലൈറ്റുമായി പകലും രാത്രിയും ഹോൺ മുഴക്കി അതിർത്തി ഭാഗത്ത് ചീറിപ്പാഞ്ഞ കാർ പാറശാല മോട്ടോര്‍ വാഹനവകുപ്പിന്റെ പിടിയിലായി. തമിഴ്‌നാട് അതിര്‍ത്തി പ്രദേശത്താണ് സംഭവം.
ഒരാഴ്ചയായി ഓടിക്കൊണ്ടിരുന്ന വാഹനമാണ് അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ വി ആർ നിതിന്‍, സുനില്‍രാജ്, അന്‍സാരി എന്നിവരടങ്ങുന്ന സംഘം പിടികൂടിയത്. കേരള രജിസ്‌ട്രേഷനിലുള്ള കാർ ചെറുവാരക്കോണം സിഎസ്ഐ ലോ കോളേജിനുസമീപത്തുനിന്നാണ് കണ്ടെത്തിയത്.
രജിസ്ട്രേഷൻ പരിശോധിച്ച് കണ്ടെത്തിയ നമ്പരിൽ വിളിച്ച് അറിയിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. വാഹനം ക്രെയിൻ സഹായത്താൽ കസ്റ്റഡിയിലെടുക്കുകയായിരുന്നു.









0 comments