വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിക്കു മുന്നിൽ പുലി; അത്ഭുതകരമായി രക്ഷ

ചാലക്കുടി : വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ആക്രമിക്കാൻ പുലിയുടെ ശ്രമം. പാഞ്ഞടുത്ത പുലിയുടെ ആക്രമണത്തിൽ നിന്നും തോട്ടം തൊഴിലാളിയുടെ മകൻ അത്ഭുതകരമായി രക്ഷപ്പെട്ടു. വാൽപ്പാറയിലാണ് പുള്ളിപ്പുലിയുടെ ആക്രമണത്തിൽ നിന്നും വിദ്യാർഥി തലനാരിഴക്ക് രക്ഷപ്പെട്ടത്. റൊട്ടിക്കാടി ഹൈസ്‌കൂളിന് സമീപം താമസിക്കുന്ന ശിവകുമാർ– സത്യ ദമ്പതികളുടെ മകനാണ് രക്ഷപ്പെട്ടത്.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് പുലി ചാടിവീണത്. ഈ സമയത്ത് വളർത്തുനായകൾ കുരയ്ക്കുകയും ശിവകുമാറും ഭാര്യയും ബഹളം വയ്ക്കുകയും ചെയ്തതോടെ പുലി വനത്തിവേക്ക് ഓടിപ്പോയി. ഈ പ്രദേശത്തെ ജനവാസമേഖലയിൽ പുലിയുടെ ആക്രമണം പതിവാണ്. പുലി ആക്രമണത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.









0 comments