പുലീ... സ്‌റ്റേഷൻ ; നടുവട്ടം പൊലീസ് സ്‌റ്റേഷനിൽ പുലി

ഗൂഡല്ലൂർ : നടുവട്ടം പൊലീസ് സ്‌റ്റേഷനിൽ പുലി കയറി. തിങ്കൾ രാത്രി നടുവട്ടം ടൗണിൽ ഇറങ്ങിയ പുലിയാണ് 8.30ഓടെ പൊലീസ് സ്‌റ്റേഷനിൽ കയറിയത്. ആരെയും ആക്രമിച്ചിട്ടില്ല. സ്‌റ്റേഷനിലെ ഓരോ മുറിയിലും പുലി കയറിയിറങ്ങി. തുടർന്ന് പ്രധാനവാതിലിലൂടെ പുറത്തിറങ്ങിപ്പോയി. പുലി പോയ ഉടൻ പൊലീസുകാരൻ വാതിലുകൾ അടച്ചു. സ്‌റ്റേഷനിലെ സിസി ടിവിയിൽ പുലി മുറികളിൽ കയറിയിറങ്ങുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ട്. വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് എത്തി പരിശോധന നടത്തി. തിരച്ചിൽ ആരംഭിച്ചുവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
നീലഗിരി കുന്ദ താലൂക്ക് മഞ്ചൂർ കണ്ടിമട്ടം ഭാഗത്തും തിങ്കളാഴ്‌ച പുലിയിറങ്ങി. നിർത്തിയിട്ട കോളേജ് ബസിന് അടിയിൽ അതുവഴിവന്ന യുവാക്കളാണ് രാത്രി ഏഴോടെ പുലിയെ കണ്ടത്. ഇവർ മൊബൈലിൽ ഫോട്ടോയെടുത്തു. തിങ്കൾ പകൽ ചേരന്നൂർ ഭാഗത്തും പാറയിൽ പുലിയെ കണ്ടു. തോട്ടത്തിലെ തൊഴിലാളികളാണ് പുലിയെ കണ്ടത്. മഞ്ചൂരൂം പരിസരങ്ങളിലും പുലി ഇറങ്ങുന്നതിനാൽ വളർത്തുമൃഗങ്ങളെ പുറത്തുവിടാനാകുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു.









0 comments