ലീഗൽ മെട്രോളജി ആസ്ഥാനത്ത് വ്യാജ ബോംബ് ഭീഷണി

തിരുവനന്തപുരം: പട്ടത്തെ ലീഗൽ മെട്രോളജി ആസ്ഥാനത്ത് വ്യാജ ബോംബ് ഭീഷണി. ഔദ്യോഗിക മെയിലിലാണ് തിങ്കളാഴ്ച രാവിലെ ഭീഷണി സന്ദേശം ലഭിച്ചത്. ഉച്ചയ്ക്ക് പൊട്ടിത്തെറി ഉണ്ടായിരിക്കുമെന്നായിരുന്നു സന്ദേശം. തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു.
പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സംശയാസ്‌പദമായ ഒന്നും കണ്ടെത്താനായില്ല.










0 comments