വ്യാജ ആരോപണം: കെഎസ്‍യു നേതാവ് മുഹമ്മദ് ഷമ്മാസിനെതിരെ നിയമ നടപടി സ്വീകരിക്കും- പി പി ദിവ്യ

pp divya
വെബ് ഡെസ്ക്

Published on Jan 22, 2025, 03:36 PM | 1 min read

കണ്ണൂർ: തനിക്കും കുടുംബത്തിനുമെതിരെ വ്യാജ ആരോപണം നടത്തിയ കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പി പി ദിവ്യ. കഴിഞ്ഞ മൂന്ന് മാസമായി കോൺ​ഗ്രസ്, യൂത്ത് കോൺ​ഗ്രസ് നേതാക്കൾ തനിക്കെതിരെ വ്യാജ പ്രചരണങ്ങൾ നടക്കുതയാണ്. തന്റെ ഭർത്താവ് ഏക്കർ കണക്കിന് ഭൂമി വാങ്ങിയെന്ന് ഷമ്മാസ് തെളിയിക്കണമെന്നും ഇല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും ദിവ്യ ഫെയ്സ്ബുക്കിൽ കുറിച്ചു.


ഫെയ്സ്ബുക്ക് കുറിപ്പ്


കഴിഞ്ഞ മൂന്നു മാസമായി കോൺഗ്രസ്‌, യൂത്ത് കോൺഗ്രസ്‌ നേതാക്കന്മാർ എനിക്കെതിരെ നടത്തുന്ന വ്യാജ പ്രചരണങ്ങളിൽ ഒന്ന് പാലക്കയം തട്ടിൽ 14 ഏക്കർ ഭൂമിയും, റിസോർട്ടും സ്വന്തമായുണ്ട് എന്നൊക്കെയായിരുന്നു. ഇന്ന് കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ്‌ ഷമ്മാസ് നടത്തിയ പത്ര സമ്മേളനത്തിൽ ബിനാമി കമ്പനിയുമായി ചേർന്ന് നാല് എക്കർ ഭൂമി വാങ്ങിയെന്ന വെളിപ്പെടുത്തലുമായി വന്നിരിക്കുകയാണ്.


എന്റെ ഭർത്താവ് ഏക്കർ കണക്കിന് ഭൂമി വാങ്ങിയിട്ടുണ്ടെന്നു ഷമ്മാസ് തെളിയിക്കണം. ഇല്ലെങ്കിൽ നിയമ നടപടി സ്വീകരിക്കും. പഴയ ആരോപണം പുതിയ കുപ്പിയിൽ ആക്കി വന്നു പത്രസമ്മേളനം നടത്തിയ കെഎസ്‍യു ജില്ലാ നേതാവിനോട് മറ്റൊരു കാര്യം കൂടി അഭ്യർത്ഥിക്കുന്നു. നിങ്ങൾ ഇത്രേം കാലം പറഞ്ഞ പാലക്കയം തട്ടിലെ 14 ഏക്കർ ഭൂമിയും റിസോർട്ടും, ഭർത്താവിന്റെ പേരിലെ ബെനാമി പെട്രോൾ പമ്പും ഒന്ന് തെളിയിച്ചു തന്നിട്ട് വേണം പുതിയ ആരോപണം. എന്റെ കുടുംബത്തിന്റെ പേരിൽ നടത്തുന്ന വ്യാജ പ്രചാരണത്തിന് മറുപടി പറഞ്ഞേ പറ്റു. മുഹമ്മദ്‌ ഷമ്മാസിനെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകും.



deshabhimani section

Related News

View More
0 comments
Sort by

Home