ad
Deshabhimani

print edition വെല്ലുവിളിച്ച്‌ ലീഗ്‌: 5 മന്ത്രിമാർ വേണം; വിദ്യാഭ്യാസം വിട്ടുകൊടുക്കില്ല

league congress fight for minister seat

എഐ പ്രതീകാത്മകചിത്രം

avatar
പി വി ജീജോ

Published on May 09, 2026, 12:00 AM | 1 min read

കോഴിക്കോട്‌ : വിദ്യാഭ്യാസ വകുപ്പ്‌ കോൺഗ്രസിന്‌ വിട്ടുകൊടുക്കില്ലെന്ന്‌ മുസ്ലിംലീഗ്‌. അഞ്ച്‌ മന്ത്രിസ്ഥാനം വേണമെന്ന ആവശ്യവും ഉയർത്തി. സംസ്ഥാന സെക്രട്ടറി കെ എം ഷാജിയാണ്‌ വിദ്യാഭ്യാസ വകുപ്പ്‌ ലീഗിന്റേതാണെന്ന്‌ വ്യക്തമാക്കിയത്‌. അഞ്ച്‌ മന്ത്രിമാരിൽ കുറഞ്ഞതൊന്നും സ്വീകാര്യമല്ലെന്നാണ്‌ നിലപാടെന്നും ഷാജി പറഞ്ഞു.


കോൺഗ്രസിന്റെ ആവശ്യം തള്ളി ലീഗ്‌ സെക്രട്ടറി തന്നെ രംഗത്തെത്തിയതോടെ യുഡിഎഫ്‌ വകുപ്പുവിഭജനം സുഗമമാകില്ലെന്ന്‌ ഉറപ്പായി. പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം എന്ന്‌ വിഭജിച്ച എൽഡിഎ-ഫ്‌ സർക്കാരിന്റെ തീരുമാനം റദ്ദാക്കി വിദ്യാഭ്യാസ വകുപ്പ്‌ ഏകീകരിക്കുമെന്നും ഷാജി വ്യക്തമാക്കി. സർക്കാർ രൂപീകരണത്തിന്‌ മുമ്പെ നയപരമായ തീരുമാനമടക്കം സ്വീകരിച്ച്‌ ലീഗ്‌ ഏകപക്ഷീയമായി മുന്നോട്ടുപോകുമെന്ന സൂചനയാണ്‌ ഷാജിയുടെ പ്രഖ്യാപനം. കോൺഗ്രസിൽ ഒരുവിഭാഗം വിദ്യാഭ്യാസ വകുപ്പ്‌ ഏറ്റെടുക്കണമെന്ന പക്ഷക്കാരാണ്‌. ഇ‍ൗ സാഹചര്യത്തിലാണ്‌ വകുപ്പ്‌ ലീഗ്‌ വിട്ടുകൊടുക്കില്ലെന്ന്‌ വ്യക്തമാക്കിയത്‌.


മുൻ യുഡിഎഫ്‌ സർക്കാരുകളിൽ ലീഗ്‌ കൈകാര്യംചെയ്‌ത വകുപ്പുകളുടെ കാര്യത്തിൽ തൽസ്ഥിതി തുടരണമെന്ന്‌ ഷാജി ഇംഗ്ലീഷ്‌ പത്രത്തിന്‌ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home