Deshabhimani

കണ്ണൂരിൽ രണ്ടിടത്തും എൽഡിഎഫ്‌; ബാവോട്‌ പിടിച്ചെടുത്തു

LDF Victory
വെബ് ഡെസ്ക്

Published on Sep 29, 2026, 10:22 AM | 1 min read

കണ്ണൂർ: കണ്ണൂർ ജില്ലയിൽ ഉപതെരഞ്ഞെടുപ്പ്‌ നടന്ന രണ്ട്‌ തദ്ദേശ വാർഡിലും എൽഡിഎഫിന് ജയം. കഴിഞ്ഞ തവണ യുഡിഎഫ്‌ വിജയിച്ച പെരളശേരി പഞ്ചായത്തിലെ ആറാം വാർഡായ ബാവോട്‌ ഈസ്റ്റ്‌ വാർഡ്‌ എൽഡിഎഫ്‌ തിരിച്ചുപിടിച്ചു. മട്ടന്നൂർ നഗരസഭയിലെ ഉരുവച്ചാൽ ഡിവിഷൻ എൽഡിഎഫ്‌ നിലനിർത്തി.


യുഡിഎഫ്‌ സീറ്റിങ്‌ സീറ്റായ ബാവോട്‌ ഈസ്‌റ്റിൽ 65 വോട്ടിനാണ്‌ ഇത്തവണ എൽഡിഎഫ്‌ ജയിച്ചത്‌. കെ വി രതീശനാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി. പഞ്ചായത്തംഗം സുരേഷ്ബാബു തണ്ടാരത്തിന്റെ നിര്യാണത്തെത്തുടർന്നാണ്‌ ഉപതെരഞ്ഞെടുപ്പ്‌ വേണ്ടിവന്നത്‌. 13 വോട്ടിന്റെ ഭ‍ൂരിപക്ഷത്തിലാണ്‌ അന്ന്‌ യുഡിഎഫ്‌ ജയിച്ചത്‌. മട്ടന്നൂർ ഉരുവച്ചാലിൽ എ കെ സുരേഷ്‌കുമാറാണ്‌ ജയിച്ച എൽഡിഎഫ്‌ സ്ഥാനാർഥി. കൗൺസിലറായിരുന്ന എൽഡിഎഫിലെ കെ കെ അഭിമന്യുവിന്റെ നിര്യാണത്തെത്തുടർന്നാണ്‌ ഉപതെരഞ്ഞെടുപ്പ്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home