Deshabhimani

തൃക്കൊടിത്താനത്ത് ചെങ്കൊടി; യുഡിഎഫ് എംഎൽഎയുടെ സിറ്റിങ് സീറ്റ് പിടിച്ചെടുത്തു

Thrikodithana ldf.jpg
വെബ് ഡെസ്ക്

Published on Sep 29, 2026, 12:23 PM | 1 min read

കോട്ടയം: ഉപതെരഞ്ഞെടുപ്പ്‌ നടന്ന കോട്ടയം ജില്ലാ പഞ്ചായത്ത്‌ തൃക്കൊടിത്താനം ഡിവിഷൻ എൽഡിഎഫ്‌ യുഡിഎഫിൽനിന്ന്‌ തിരിച്ചുപിടിച്ചു. യുഡിഎഫിലെ വിജയ്‌ ജോസ്‌ മാരേട്ടിനെ 2140 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ പരാജയപ്പെടുത്തിയത്‌. എൽഡിഎഫ്‌ സ്ഥാനാർഥി മഞ്ജു സുജിത്ത്‌ 16280 വോട്ടുനേടി. വിജയ് ജോസ് മാരേട്ട് 14140 വോട്ടും ബിജെപിയിലെ എ മനോജ്‌ 3993 വോട്ടും നേടി.


യുഡിഎഫ് എംഎൽഎ വിനു ജോബിന്റെ സിറ്റിങ് സീറ്റിലാണ് ജയം. മഞ്ജു സുജിത്ത്‌ ജില്ലാ പഞ്ചായത്ത്‌ മുൻ സ്ഥിരംസമിതി അധ്യക്ഷയായിരുന്നു.


ചിറ്റൂർ എംഎൽഎ സുമേഷ് അച്യൂതന്റെ വാർഡിലും എൽഡിഎഫ് ജയിച്ചിരുന്നു. ചിറ്റൂർ – തത്തമംഗലം നഗരസഭയിൽ കോൺഗ്രസിലെ സുമേഷ്‌ അച്യുതൻ വിജയിച്ച വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി വി തുളസീധരനാണ് ജയിച്ചത്. എൽഡിഎഫും യുഡിഎഫും 433 വീതം വോട്ട് നേടിയപ്പോൾറുക്കെടുപ്പിലാണ് വിജയം. സുമേഷ് അച്യൂതൻ 185 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ച് ചെയർമാനായ വാർഡിലാണ് യുഡിഎഫിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്.


സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടന്നു കൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ഫലം www.sec.kerala.gov.in സൈറ്റിലെ TREND ൽ ലഭിക്കും. കൊല്ലം, ആലപ്പുഴ ഒഴികെ 12 ജില്ലയിലെ 38 തദ്ദേശ വാർഡുകളിലായി 126 സ്ഥാനാർഥികളാണുള്ളത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home