ad
Deshabhimani

print edition കിളിമാനൂരിന്റെ ഹൃദയാഭിവാദ്യം

Kilimanoor.jpg
വെബ് ഡെസ്ക്

Published on Feb 14, 2026, 01:25 AM | 1 min read

കിളിമാനൂർ: കർഷക, കശുവണ്ടി തൊഴിലാളികളുടെ എണ്ണമറ്റ സമരപോരാട്ടങ്ങൾക്ക്‌ സാക്ഷ്യംവഹിച്ച കിളിമാനൂരിന്റെ ഹൃദയഭൂമികയിൽ എൽഡിഎഫ് തെക്കൻ മേഖലാ വികസനമുന്നേറ്റ ജാഥയ്ക്ക് ഗംഭീര വരവേൽപ്പ്‌. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം ക്യാപ്റ്റനും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം എം സ്വരാജ് മാനേജരുമായുള്ള ജാഥയ്ക്ക്‌ ആറ്റിങ്ങൽ മണ്ഡലത്തിലെ സ്വീകരണമൊരുക്കിയത്‌ കിളിമാനൂർ പഴയകുന്നുമ്മൽ പഞ്ചായത്ത് ബസ്‌സ്റ്റാൻഡിലായിരുന്നു.


വീട്ടമ്മമാരും വയോധികരുമടക്കം ആയിരക്കണക്കിന്‌ ആളുകൾ സ്വീകരണത്തിനെത്തി. 10 വർഷക്കാലംകൊണ്ട് ആറ്റിങ്ങൽ മണ്ഡലത്തിൽ 1200 കോടി രൂപയുടെ വികസന, ക്ഷേമ പദ്ധതികളാണ് സർക്കാർ നടപ്പാക്കിയത്‌. ഈ വികസനങ്ങൾ നാട് ഏറ്റെടുത്തുവെന്നതിന്റെ തെളിവാണ് സ്വീകരണകേന്ദ്രത്തിലേക്ക് ഒഴുകിയെത്തിയ ആയിരങ്ങൾ സാക്ഷ്യപ്പെടുത്തിയത്.​


ബിനോയ് വിശ്വവും എം സ്വരാജും തുറന്ന ജീപ്പിലാണ്‌ ടൗൺഹാൾ പരിസരത്തുനിന്ന്‌ ജാഥയായി പുറപ്പെട്ടത്. ജില്ലാ സെക്രട്ടറി വി ജോയി, ഒ എസ് അംബിക എംഎൽഎ, ഏരിയ സെക്രട്ടറി തട്ടത്തുമല ജയചന്ദ്രൻ എന്നിവരും അനുഗമിച്ചു. ജാഥാ ക്യാപ്റ്റൻ ബിനോയി വിശ്വത്തിന്‌ ഒ എസ് അംബിക എംഎൽഎ രാജരവിവർമയുടെ ചിത്രം നൽകി സ്വീകരിച്ചു. ചുവപ്പ് സേനാമാർച്ച്, നാടൻകലാരൂപങ്ങൾ, കേരളീയ വേഷം ധരിച്ച വനിതകൾ, ചെണ്ടമേളം എന്നിവയും അകന്പടിയേകി.


സ്വീകരണസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ എ എം റാഫി അധ്യക്ഷനായി. ജനറൽ കൺവീനർ തട്ടത്തുമല ജയചന്ദ്രൻ സ്വാഗതവും വല്ലൂർ രാജീവ് നന്ദിയും പറഞ്ഞു. നേതാക്കളായ വി ജോയി, മാങ്കോട് രാധാകൃഷ്ണൻ, കടകംപള്ളി സുരേന്ദ്രൻ, ഡി കെ മുരളി, ഒ എസ് അംബിക, വി ശശി, ആർ രാമു, ബി പി മുരളി, മടവൂർ അനിൽ, ശ്രീജാ ഷൈജുദേവ്, ആർ സുഭാഷ്, ഷൈലജാ ബീഗം, രാഖി രവികുമാർ, എൻ രാജൻ, എ എം റൈസ്, മനോജ് ബി ഇടമന, വി പ്രിയദർശിനി, സജീർ രാജകുമാരി, എ എം സാലി, കിളിമാനൂർ പ്രസന്നൻ, കെ എസ് ബാബു തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home