Deshabhimani

പാലക്കാട് പട്ടഞ്ചേരിയിൽ എൽഡിഎഫിന് ജയം

LDF Victory
വെബ് ഡെസ്ക്

Published on Sep 29, 2026, 10:18 AM | 1 min read

പാലക്കാട്: പട്ടഞ്ചേരി പഞ്ചായത്ത്‌ ഒമ്പതാം വാർഡിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ജയം. എൽഡിഎഫ് സ്ഥാനാർഥി എസ്‌ ബിന്ദുകുമാരി 18 വോട്ടിന് ജയിച്ചു. എൽഡിഎഫിന്റെ സുഷമ മോഹൻദാസ് മരിച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.


സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടന്നു കൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ഫലം www.sec.kerala.gov.in സൈറ്റിലെ TREND ൽ ലഭിക്കും. കൊല്ലം, ആലപ്പുഴ ഒഴികെ 12 ജില്ലയിലെ 38 തദ്ദേശ വാർഡുകളിലായി 126 സ്ഥാനാർഥികളാണുള്ളത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home