Deshabhimani

പാലക്കാട് ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ എൽഡിഎഫിന് ​ഗംഭീര ജയം

pallasana ldf.jpg
വെബ് ഡെസ്ക്

Published on Sep 29, 2026, 01:09 PM | 1 min read

പാലക്കാട്: പാലക്കാട് ജില്ലാ പഞ്ചായത്ത്‌ പല്ലശന ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർത്ഥി വി പൊന്നുകുട്ടന് ​ഗംഭീര വിജയം. 10688 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. എംഎൽഎമാരായി തെരഞ്ഞെടുക്കപ്പെട്ട ടി എം ശശിയുടെ ഒഴിവിലേക്കാണ് നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സീറ്റ് നിലനിർത്തുകയായിരുന്നു.


മൂന്ന് ജില്ലാ പഞ്ചായത്ത് വാർഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ രണ്ടിടത്തും എൽഡിഎഫ് ഉജ്ജ്വല വിജയം നേടി. കോട്ടയം ജില്ലാ പഞ്ചായത്ത്‌ തൃക്കൊടിത്താനം ഡിവിഷൻ എൽഡിഎഫ്‌ യുഡിഎഫിൽ നിന്ന്‌ തിരിച്ചുപിടിക്കുകയായിരുന്നു. യുഡിഎഫ് എംഎൽഎ വിനു ജോബിന്റെ സിറ്റിങ് സീറ്റിലാണ് ജയം. എൽഡിഎഫ്‌ സ്ഥാനാർഥി മഞ്ജു സുജിത്താണ് ജയിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ കല്ലറ ഡിവിഷൻ യുഡിഎഫും നിലനിർത്തി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home