നികുതിവകുപ്പിന്റെ വാഹനങ്ങളും നൂറുദിനത്തിൽപ്പെടുത്തി; വാഹനം വാങ്ങിയത് എൽഡിഎഫ് സർക്കാർ


സ്വന്തം ലേഖകൻ
Published on Sep 15, 2026, 01:56 AM | 1 min read
തിരുവനന്തപുരം: സംസ്ഥാന ചരക്കുസേവന നികുതി വകുപ്പിനുവേണ്ടി മാർച്ചിൽ എൽഡിഎഫ് സർക്കാർ വാങ്ങിയ വാഹനങ്ങൾ യുഡിഎഫ് സർക്കാർ നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തിയതായി ആക്ഷേപം. രജിസ്‌ട്രേഷനും ഇൻഷുറൻസ് നടപടിയും പൂർത്തിയാക്കിയ വാഹനങ്ങൾ മാസങ്ങൾ വൈകിപ്പിച്ച് ഫ്ലാഗ് ഓഫ് ചെയ്‌താണ് നൂറുദിന നേട്ടമായി കൊട്ടിഘോഷിക്കുന്നത്.
നികുതിവകുപ്പിന്റെ ഇന്റലിജൻസ് വിഭാഗത്തിനായി വാങ്ങുന്ന വഹനങ്ങളുടെ ഉദ്‌ഘാടനച്ചടങ്ങ് നടത്താറില്ല. ഇൗ കീഴ്‌വഴക്കം ലംഘിച്ച് തിങ്കളാഴ്‌ച വാഹനങ്ങൾ മുഖ്യമന്ത്രി വി ഡി സതീശൻ ഫ്ലാഗ് ഓഫ് നടത്തി പുറത്തിറക്കി. ഫെബ്രുവരി 11നാണ് നികുതിവകുപ്പിന് വാഹനങ്ങൾ വാങ്ങാൻ തീരുമാനമുണ്ടായത്. 64 വാഹനങ്ങൾക്ക് 5,63,33,429 രൂപയാണ് ചെലവ്.
മാർച്ചിൽ വാഹനങ്ങൾ ലഭ്യമാക്കി. ഏപ്രിൽ 30മുതൽ 2029 ഏപ്രിൽ 29വരേയ്‌ക്കുള്ള ഇൻഷുറൻസുമെടുത്തു.
നിയമസഭാ തെരഞ്ഞെടുപ്പായതിനാൽവാഹനങ്ങൾ വകുപ്പിനു വിട്ടുനൽകിയില്ല. യുഡിഎഫ് സർക്കാർ ഇത് നൂറുദിന കർമ പദ്ധതിയിൽ ഉൾപ്പെടുത്തി കൈമാറുന്നതിനായി മന:പൂർവം കൈമാറ്റം വൈകിപ്പിക്കുകയായിരുന്നു.










0 comments