30ന് സെക്രട്ടറിയറ്റ് മാർച്ച്
print edition തദ്ദേശവികസന ഫണ്ട് വെട്ടിക്കുറച്ചത് വെല്ലുവിളി

തിരുവനന്തപുരം: തദ്ദേശഭരണ സ്ഥാപനങ്ങൾക്കുള്ള പദ്ധതിവിഹിതം വെട്ടിക്കുറച്ച് നിലനില്‍പ്പുതന്നെ അപകടത്തിലാക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേതെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്‌ണൻ പ്രസ്‌താവനയിൽ പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ട് വെട്ടിക്കുറച്ചതിനാൽ വികസന പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലാണ്.
ബജറ്റ് വിഹിതത്തിന്റെ 30 ശതമാനം വാര്‍ഷിക പദ്ധതി രൂപീകരിക്കാൻ നല്‍കുന്നുണ്ട്. 30 വര്‍ഷമായുള്ള പ്രക്രിയയാണിത്. എൽഡിഎഫ് സർക്കാർ ഒടുവില്‍ അവതരിപ്പിച്ച ബജറ്റില്‍ 692 കോടി രൂപ ഈ ഇനത്തില്‍ വകകൊള്ളിച്ചിരുന്നു. പുതുക്കിയ ബജറ്റില്‍ ഇത് 177 കോടിയാക്കി ചുരുക്കി. 515 കോടി രൂപയാണ് വെട്ടിയത്. തദ്ദേശസ്ഥാപനങ്ങള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് വന്നുപെട്ടത്.
ലൈഫ് ഭവന പദ്ധതി, അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം എന്നിവയ്‌ക്കുള്ള തുക കഴിഞ്ഞാല്‍ നാമമാത്രമായ തുകയാണ് അവശേഷിക്കുക. നിര്‍ബന്ധിത പദ്ധതികളായ എസ്‌എസ്‌കെ, വയോമിത്രം, ഐകെഎം എന്നിവയ്‌ക്ക് പ്ലാന്‍ ഫണ്ട് മാത്രമേ ഉപയോഗിക്കാനാകൂ. ഫണ്ട് വെട്ടിയത് ഇൗ സ്ഥാപനങ്ങളെ ബാധിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ നടപടിക്കെതിരെ 30ന് സംസ്ഥാനത്തെ കോര്‍പറേഷന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍ സെക്രട്ടറിയറ്റ് മാർച്ച് നടത്തും. ആഗസ്‌ത് ഒന്ന്, മൂന്ന് തീയതികളിലായി എല്ലാ പഞ്ചായത്തുകളിലേക്കും ജനപ്രതിനിധികളും ബഹുജനങ്ങളും മാർച്ച് നടത്തുമെന്നും ടി പി രാമകൃഷ്‌ണൻ അറിയിച്ചു.










0 comments