ആശമാരുടെ ആവശ്യങ്ങൾ 
 ; വാക്കുപാലിച്ച്‌ എൽഡിഎഫ്‌ സർക്കാർ

ldf kerala Asha Workers Honorarium
വെബ് ഡെസ്ക്

Published on Apr 05, 2025, 03:16 AM | 1 min read


തിരുവനന്തപുരം : ആശമാർക്ക് മികച്ച ജീവിത സാഹചര്യമൊരുക്കിയത്‌ എൽഡിഎഫ്‌ സർക്കാർ. കൃത്യമായ ഓണറേറിയം വിതരണവും ഇൻസെന്റീവ്‌ വർധനയും നടപ്പാക്കിയാണ്‌ ഇടതുപക്ഷ സർക്കാർ ഓരോ ഘട്ടത്തിലും ആശമാരെ തുണച്ചത്‌.


ഉപാധിരഹിത ഓണറേറിയം എന്ന പ്രധാന ആവശ്യം സർക്കാർ ഫെബ്രുവരിയിൽ അംഗീകരിച്ചു.കുടിശിക പൂർണമായി വിതരണം ചെയ്തു. കൃത്യമായി ഓണറേറിയവും ഇൻസെന്റീവും നൽകുന്നു. സെക്രട്ടറിയറ്റ്‌ പരിസരത്ത്‌ സമരനാടകത്തിന്‌ നേതൃത്വം നൽകുന്ന എസ്‌യുസിഐക്കാരോ നേതാക്കളോ ഇന്നുവരെ ഇൻസെന്റീവ്‌ വർധന ആവശ്യപ്പെട്ട്‌ കേന്ദ്ര മന്ത്രിമാരെ കണ്ടിട്ടില്ല. ആശമാരെ ജീവനക്കാരായി അംഗീകരിക്കണമെന്ന ദീർഘകാല ആവശ്യത്തിനും മറുപടിയില്ല. പദ്ധതിയുടെ തുടക്കത്തിൽ അനുവദിച്ച ഇൻസെന്റീവാണ്‌ ഇന്നും കേന്ദ്രം നൽകുന്നത്‌.


ആശമാർക്കുള്ള മാർഗനിർദേശം പരിഷ്കരിക്കാൻ ഡിഎച്ച്എസിലേയും എൻഎച്ച്എമ്മിലേയും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി കമ്മിറ്റിയുണ്ടാക്കിയാണ്‌ ഉപാധിരഹിത ഓണറേറിയം തീരുമാനം സംസ്ഥാനം എടുത്തത്‌. ശൈലി സർവേയിലെ ഒടിപി സംവിധാനം നിർത്തലാക്കാൻ ഇ- ഹെൽത്തിന് നിർദേശം നൽകുകയും കുഷ്‌ഠരോഗവുമായി ബന്ധപ്പെട്ട്‌ ഇറക്കിയ സർക്കുലർ താഴെത്തട്ടിൽ നടപ്പാക്കാൻ ലെപ്രസി നോഡൽ ഓഫീസറെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇത്തരത്തിൽ ആശമാരുടെ ആവശ്യങ്ങളോട്‌ അനുഭാവപൂർവ സമീപനം സർക്കാർ എടുക്കുമ്പോളാണ്‌ എസ്‌യുസിഐ നാടകം തുടരുന്നത്‌.


2013–--14ൽ 13 മാസത്തെ കുടിശികയ്ക്കായി ആശമാർ നടത്തിയ സമരത്തെ അടിച്ചമർത്തിയ കോൺഗ്രസ്‌ ഇന്ന്‌ എസ്‌യുസിഐയ്ക്ക്‌ കുടപിടിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home