print edition മാതൃക സൃഷ്ടിച്ച് എല്‍ഡിഎഫ് സര്‍ക്കാർ: പി കെ ശ്രീമതി

തിരുവനന്തപുരം: 62 ലക്ഷം ജനങ്ങൾക്ക് പ്രതിമാസം 2000 രൂപവീതം നൽകി മാതൃക സൃഷ്ടിക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാരെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യ പ്രസിഡന്റ് പി കെ ശ്രീമതി. എല്ലാ പെൻഷനുകളും വർധിപ്പിച്ചു. അങ്കണവാടി ജീവനക്കാർ, ആശമാർ തുടങ്ങി എല്ലാവർക്കും ആയിരം രൂപ വീതം കൂട്ടി. ഒരു പെൻഷനും ലഭിക്കാത്ത പാവപ്പെട്ട 35 മുതൽ 50 വയസുവരെയുള്ള സ്ത്രീകൾക്ക് 1000 രൂപ പെൻഷന്‍ എന്നതും അഭിമാനകരമാണ്. സംസ്ഥാന സർക്കാരിനെ കണ്ണുംപൂട്ടി എതിർത്തവർ ചെവിവട്ടം പിടിച്ച് ശ്രദ്ധിക്കണമെന്നും കണ്ണുതുറന്ന് കാണണമെന്നും പി കെ ശ്രീമതി പ്രസ്താവനയില്‍ അറിയിച്ചു.








0 comments