ad
Deshabhimani

print edition മനസ്സുനിറച്ച് വാമനപുരം

Vamanapuram.jpg
വെബ് ഡെസ്ക്

Published on Feb 14, 2026, 01:34 AM | 1 min read

വെഞ്ഞാറമൂട്: കർഷകസമരപോരാട്ടത്തിന്റെ ജ്വലിക്കുന്ന ഓർമകളിരമ്പുന്ന വാമനപുരം മണ്ഡലത്തിലെ കല്ലറയിൽ ഉജ്വല വരവേൽപ്പ് നൽകി. സമാനതകളില്ലാത്ത വികസനഗാഥകൾ രചിച്ച എൽഡിഎഫ് സർക്കാരിനും ഡി കെ മുരളി എംഎൽഎയ്ക്കും ആയിരങ്ങളാണ് ഹൃദയാഭിവാദ്യമേകാൻ എത്തിച്ചേർന്നത്.


പത്തുവർഷംകൊണ്ട് 2000 കോടിയിലേറെ രൂപയൂടെ വികസനപ്രവർത്തനങ്ങളാണ് വാമനപുരം മണ്ഡലത്തിൽ നടപ്പാക്കിയത്‌. 3.30ന് പഴയചന്ത ജങ്‌ഷനിലെത്തിയ ജാഥയെ സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയിയുടെയും ഡി കെ മുരളി എംഎൽഎയുടെയും നേതൃത്വത്തിൽ സ്വീകരിച്ചു.


നൂറുകണക്കിന് യുവതീയുവാക്കൾ അണിനിരന്ന ബൈക്ക് റാലിയുടെയും വനിതകളുടെ ശിങ്കാരിമേളം, തെയ്യം എന്നിവയുടെയും അകമ്പടിയോടെയാണ് ജാഥയെ സ്വീകരിച്ചത്‌. സ്വീകരണയോഗത്തിൽ പി എസ് ഷൗക്കത്ത് അധ്യക്ഷനായി.


ജാഥാ ക്യാപ്റ്റൻ ബിനോയ്‌ വിശ്വം, മാനേജർ എം സ്വരാജ്, അംഗങ്ങളായ സി എസ് സുജാത, എ ഷാജു, സിപിഐ എം ഏരിയ സെക്രട്ടറി ഇ എ സലിം, ആർ മോഹനൻ തുടങ്ങിയവർ സംസാരിച്ചു. നേതാക്കളായ വി ജോയി, മാങ്കോട് രാധാകൃഷ്ണൻ, ഡി കെ മുരളി, ആനാവൂർ നാഗപ്പൻ, കോലിയക്കോട് എൻ കൃഷ്ണൻനായർ, കെ എസ് സുനിൽകുമാർ, ആർ രാമു, വി കെ മധു, ഡോ. ജെ എസ് ഷിജൂഖാൻ, എ എം റൈസ്, ചേപ്പിലോട് വിജയകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home