print edition നെഞ്ചേറ്റി നെടുമങ്ങാട്

നെടുമങ്ങാട്: ജീവിക്കാനുള്ള പ്രതീക്ഷയും അതിജീവിക്കാനുള്ള കരുത്തും നൽകിയ തങ്ങളുടെ സർക്കാരിന്റെ പ്രതിനിധികളെ കാണാൻ നെടുമങ്ങാടെത്തിയത് നൂറുകണക്കിനാളുകൾ. വെള്ളി വൈകിട്ട് ആറിനാണ് നെടുമങ്ങാട് നഗരത്തിൽ ജാഥ എത്തിച്ചേർന്നത്. ജാഥ ആദ്യമെത്തുന്ന കച്ചേരിനടയും പൊതുയോഗം നടക്കുന്ന കല്ലിങ്ങൽ ഗ്രൗണ്ടും ഉച്ചയോടെ ജനനിബിഡമായി.
കല്ലറയിലെ സ്വീകരണകേന്ദ്രത്തിൽനിന്ന് 5.30ഓടെ നെടുമങ്ങാട് നഗരത്തോടുചേർന്നുള്ള പഴകുറ്റിയിൽ എത്തിയ ജാഥയ്ക്ക് കച്ചേരി നടയിലെത്താൻ അരമണിക്കൂറിലധികം എടുത്തു.
കല്ലിങ്ങൽ ഗ്രൗണ്ടിൽ നടന്ന പൊതുസമ്മേളനത്തിൽ മന്ത്രി ജി ആർ അനിൽ അധ്യക്ഷനായി. എൽഡിഎഫ് മണ്ഡലം കൺവീനർ ആർ ജയദേവൻ സ്വാഗതം പറഞ്ഞു. ജാഥാ മാനേജർ എം സ്വരാജ്, അംഗങ്ങളായ പി കെ രാജൻ, പി വസന്തം എന്നിവർ സംസാരിച്ചു. വിവിധ കക്ഷിനേതാക്കളായ കെ പി പ്രമോഷ്, ബി ബിജു,ജലീൽ, പ്രസിഡന്റ് സതീശൻ മേച്ചേരി,ഷെരീഫ്, കരിപ്പൂര് ഷാനവാസ്, വിനോബ സുരേന്ദ്രൻ, കരകുളം നടരാജൻ, പനയ്ക്കോട് മോഹനൻ, നെടുമങ്ങാട് സലീം എന്നിവർ ചേർന്ന് സ്വീകരണം നൽകി.
നേതാക്കളായ ആനാവൂർ നാഗപ്പൻ, വി ജോയി, മാങ്കോട് രാധാകൃഷ്ണൻ, കെ എസ് സുനിൽകുമാർ, ബി സത്യൻ, ചെറ്റച്ചൽ സഹദേവൻ, ജെ അരുന്ധതി, ജെ എസ് ഷിജൂഖാൻ തുടങ്ങിയവർ പങ്കെടുത്തു.










0 comments