print edition പൊതുമേഖലയെ സംരക്ഷിക്കാത്ത നിലപാട് അംഗീകരിക്കില്ല: ടി പി രാമകൃഷ്‌ണൻ

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിൽ നിഷേധാത്മക നിലപാടാണ് ധവളപത്രത്തിലുള്ളതെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്‌ണൻ പറഞ്ഞു. സ്വകാര്യവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനു പകരം സാന്പത്തിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ പൊതുമേഖലയെ സംരക്ഷിച്ച് മുന്നോട്ടുപോകണം.
10 വർഷം എൽഡിഎഫ് സർക്കാർ വൻ വികസന പദ്ധതികൾ നടപ്പാക്കിയെന്നത് ആരും നിഷേധിക്കാത്ത വസ്‌തുതയാണ്. ആ കുതിപ്പ് തുടരണം. അത്തരം ശ്രമങ്ങളെ എതിർക്കുന്നതാണ് കേന്ദ്ര സാന്പത്തികനയം. നയപ്രഖ്യാപനത്തിൽ ഒരു വാക്കുകൊണ്ടുപോലും കേന്ദ്രനയത്തെ എതിർത്തില്ല.
കേരളത്തിന്റെ മുന്നേറ്റത്തെ തടയുന്ന ഏത് നിലപാടിനെയും എൽഡിഎഫ് ശക്തമായി എതിർക്കും. സർക്കാരും ആ നയം സ്വീകരിക്കാൻ തയ്യാറാകണം– ടി പി മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ എൽഡിഎഫ് തീരുമാനം എടുത്തിട്ടില്ലെന്നും സിപിഐ ഉന്നയിച്ച ആവശ്യം ചർച്ചയിലൂടെ പരിഹരിക്കുമെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.










0 comments